കോതമംഗലം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. തട്ടേക്കാട് ചേലമലയുടെ അടിവാരത്തില്‍ കിളിക്കൂട് റിസോര്‍ട്ടിന് സമീപം താമസിക്കുന്ന ചിറമ്പാട്ട് രവിയുടെ ഭാര്യ തങ്കമ്മയ്ക്ക് (42) നേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
ഇന്നലെ വൈകുന്നേരം 4.45 ഓടെയാണ് സംഭവം. വെള്ളാരംകുത്ത് ഊര് നിവാസിയാണ് തങ്കമ്മ. മേയാന്‍ വിട്ടിരുന്ന പശുവിനെ അഴിച്ചു കെട്ടാനായി പറമ്പിലേക്ക് ഇറങ്ങിയ സമയത്തായിരുന്നു അപ്രതീക്ഷിതമായി പന്നിയുടെ ആക്രമണം.
Read Also : കേട്ട് മടുത്തു, വിവാഹം കഴിക്കാത്തതില്‍ നാട്ടുകാർക്കാണ് പ്രശ്നം: സൈബർ ആക്രമണത്തെ കുറിച്ച് ദിൽഷ
തങ്കമ്മയെ തേറ്റ കൊണ്ട് കുത്തിയെറിഞ്ഞു. നെഞ്ചിനും വാരിയെല്ലിനും താടയെല്ലിനും കൈയ്യിലും സാരമായ മുറിവേറ്റിട്ടുണ്ട്. രവിയും സുഹൃത്തും ചേര്‍ന്ന് കോതമംഗലം താലൂക്ക് ആശുപത്രിയിലും പിന്നീട് ബസേലിയോസ് ആശുപത്രിയിലും എത്തിച്ചിരുന്നു.
തുടർന്ന്, കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച തങ്കമ്മ അപകടനില തരണം ചെയ്തിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തുന്നത്.
Post Your Comments