ഓഹരികൾ വിഭജിക്കാൻ ഒരുങ്ങി ടിഡി പവർ സിസ്റ്റംസ്. റിപ്പോർട്ടുകൾ പ്രകാരം, ഓഹരി വിഭജനത്തിന് ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. 1:5 എന്ന അനുപാതത്തിലായിരിക്കും ഓഹരികൾ വിഭജിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ടിഡി പവർ സിസ്റ്റംസ്.
ഓഹരികളുടെ വിഭജനം ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണ്. 10 രൂപ മുഖവിലയുള്ള ഓരോ ഓഹരികളും രണ്ടു രൂപ മുഖവിലയിൽ 1:5 എന്ന അനുപാതത്തിലായിരിക്കും വിഭജിക്കുന്നത്. കമ്പനിയുടെ അടുത്ത വാർഷിക പൊതുയോഗത്തിലാണ് റെക്കോർഡ് തീയതിയെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തുക.
Also Read: ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത: മലയോര മേഖലയില്‍ രാത്രിയാത്ര നിരോധിച്ചു
റെക്കോർഡ് തീയതി പ്രഖ്യാപനങ്ങൾക്ക് ശേഷമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ വിഭജനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നത്. കമ്പനിയുടെ റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയിട്ടുളളത്. മൂന്നുമാസത്തിനുള്ളിൽ സ്റ്റോക്ക് വിഭജന പ്രക്രിയകൾ പൂർത്തീകരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
Post Your Comments