
തൃശൂർ: കുന്നംകുളത്ത് വീണ്ടും ഉണ്ടായ തെരുവ് നായ ആക്രമണത്തിൽ രണ്ട് വയസുകാരന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു. തെക്കേപ്പുറം സ്വദേശികളായ ജഗന്, വിജയ, ദാസന് എന്നിവര്‍ക്കാണ് കടിയേറ്റത്.
Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം വ്യത്യസ്ത രുചിയുള്ള പൈനാപ്പിൾ ദോശ
രണ്ടര വയസുകാരനെ വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കെ ആണ് നായ കടിച്ചത്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, നേരത്തെ കുന്നംകുളത്ത് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് കടിയേറ്റ് ചികിത്സയിലിരിക്കെ ഒരു സ്ത്രീ മരിച്ചിരുന്നു.
Post Your Comments