ന്യൂഡൽഹി: പാകിസ്ഥാനിലെ പ്രളയക്കെടുതിയിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളപ്പൊക്കത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ കാണുമ്പോൾ ദുഃഖമുണ്ടെന്നും സാധാരണ നില എത്രയും വേഗം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,100 ആയി ഉയർന്നു. സ്ഥിരീകരിക്കാത്ത മരണങ്ങൾ ഏറെയുണ്ടെന്നാണ് റിപ്പോർട്ട്. 33 ദശലക്ഷമോ രാജ്യത്തെ ജനസംഖ്യയുടെ ഏഴിലൊന്നോ ആളുകളെ കുടിയൊഴിപ്പിച്ച പ്രതിസന്ധിയെ നേരിടാൻ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ ലോകരാഷ്ട്രങ്ങളോട് സഹായമഭ്യർത്ഥിച്ചു.
‘പാകിസ്ഥാനിലെ വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടങ്ങൾ കാണുമ്പോൾ ദുഃഖമുണ്ട്. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളോട് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. സാധാരണ നില എത്രയും വേഗം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രകൃതിദുരന്തങ്ങളെ നേരിടാൻ ചുമതലപ്പെടുത്തിയ ദേശീയ സംഘടനയായ പാകിസ്ഥാന്റെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി തിങ്കളാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കുറഞ്ഞത് 1,575 ലധികം ആളുകളാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. നമന്ത്രി മിഫ്താ ഇസ്മായിൽ പറയുന്നതനുസരിച്ച്, വെള്ളപ്പൊക്കം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകരാറിലാക്കി. ഏകദേശം 10 ബില്യൺ ഡോളറോളം നഷ്ടം സംഭവിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏകദേശം 1,051,570 വീടുകൾക്ക് പൂർണ്ണമായോ ഭാഗികമായോ കേടുപാടുകൾ സംഭവിച്ചു.
Saddened to see the devastation caused by the floods in Pakistan. We extend our heartfelt condolences to the families of the victims, the injured and all those affected by this natural calamity and hope for an early restoration of normalcy.
— Narendra Modi (@narendramodi) August 29, 2022
Post Your Comments