പാലക്കാട്: ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിലേറെ ഫോളേവേഴ്‌സ് ഉള്ള ദമ്പതിമാർ ഹണി ട്രാപ്പ് കേസിൽ അറസ്റ്റിൽ. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണി ട്രാപ്പില്‍പ്പെടുത്തിയ ആറംഗ സംഘമാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമില്‍ താരങ്ങളാണ് ദമ്പതിമാരായ ദേവുവും ഗോകുലും. ഇവരെ കൂടാതെ പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്, വിജയ്, എന്നിവരും പിടിയിലായി.
read also: കുരുമുളകിന്റെ എല്ലാ ആരോഗ്യ ഗുണങ്ങളും അറിയാം
ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ചാണ് പ്രതികള്‍ തട്ടിപ്പിന് കളമൊരുക്കിയതെന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് വ്യക്തമാക്കി. പാലാ സ്വദേശി ശരത്താണ് ഇതിനു മുഖ്യസൂത്രധാരന്‍. മെസഞ്ചറിലൂടെ സന്ദേശമയച്ചു പരിചയപ്പെടൽ ആരംഭിക്കുന്ന ഇവർ വ്യവസായിയെ പാലക്കാടേക്ക് വിളിച്ചുവരുത്തിയാണ് തട്ടിപ്പ് നടത്തിയത്. ഞായറാഴ്ച രാവിലെയാണ് വ്യവസായി പാലക്കാട് എത്തിയത്. ഒലവക്കോട് വച്ച് ഇരുവരും കണ്ടുമുട്ടി. വീട്ടില്‍ അമ്മമാത്രമേ ഉള്ളൂ എന്നും, ഭര്‍ത്താവ് വിദേശത്തെന്നുമായിരുന്നു വ്യവസായിയെ യുവതി വിശ്വസിപ്പിച്ചിരുന്നത്.
വൈകീട്ടോടെ, യാക്കരയിലെ വീട്ടിലേക്ക് ഇയാളെ ക്ഷണിച്ചു. അവിടെ എത്തിയപ്പോഴാണ് കൂടെയുള്ളവര്‍ക്ക് ഒപ്പം ചേര്‍ന്നുള്ള തട്ടിപ്പ് നടന്നത്. വ്യവസായിയുടെ മാല, ഫോണ്‍, പണം, എടിഎം കാര്‍ഡ്, വാഹനം എന്നിവ കൈക്കലാക്കി. പിന്നാലെ പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി തുടര്‍ തട്ടിപ്പിനായിരുന്നു നീക്കം. യാത്രമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, പാലക്കാട് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു.
Post Your Comments