Latest NewsNewsIndia

പൊതുസ്ഥലത്ത് കൂട്ട നിസ്കാരം, യു.പിയിൽ 26 പേർക്കെതിരെ പോലീസ് കേസ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ ദുൽഹെപൂർ ഗ്രാമത്തിൽ പൊതുയിടത്തിൽ നിസ്കരിച്ച 26 പേർക്കെതിരെ കേസ്. മുൻ‌കൂർ അനുമതിയില്ലാതെ പൊതുസ്ഥലത്ത് നമസ്കരിക്കാൻ കൂട്ടത്തോടെ ഒത്തുകൂടിയതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 505-2 പ്രകാരമാണ് നിസ്കരിച്ചവർക്കെതിരെ കേസെടുത്തത്. വീടിന്റെ വളപ്പിൽ ആളുകൾ കൂട്ടത്തോടെ പ്രാർത്ഥിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.

ഇവരോട് പൊതുസ്ഥലത്ത് നിസ്കരിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും, എന്നാൽ ഇത് അവഗണിച്ചാണ് കൂട്ടനിസ്കാരമെന്നുമാണ് പോലീസ് പറയുന്നത്. പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നതിലൂടെ ഇവർ ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും പരത്തുകയാണെന്ന് പരാതിക്കാരനായ ചന്ദ്രപാൽ സിംഗ് പറയുന്നു. പ്രദേശവാസിയായ ഇയാളുടെ പരാതിയിലാണ് 26 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.


യുക്തിയില്ലായ്മ ആരോപിച്ച് സോഷ്യൽ മീഡിയയിൽ പോലീസിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്. എന്നാൽ, ഇതൊന്നും വകവെയ്ക്കാതെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ. നിസ്കാരത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ പോലീസ് ഇൻചാർജ് സന്ദീപ് കുമാർ മീണ പറഞ്ഞു.

പൊതുസഥലത്തെ നമസ്‌കാരത്തെ ജനങ്ങൾ എതിർത്ത സംഭവങ്ങൾ കഴിഞ്ഞ ആഴ്ചകളിലും റിപ്പോർട്ട് ചെയ്തിരുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് ഗുഡ്ഗാവിൽ ഫാക്ടറി തൊഴിലാളികളുടെ സംഘങ്ങൾ നടത്തിയ നമസ്കാരത്തിനെതിരെ വലതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ രോഷാകുലരായ പ്രതിഷേധം നടത്തിയിരുന്നു. പ്രാദേശിക ഭരണകൂടം നിശ്ചയിച്ച തുറസ്സായ സ്ഥലങ്ങളിലായിരുന്നു നമസ്‌കാരം. എന്നാൽ, ഇത് ഗതാഗത തടസ്സവും ക്രമസമാധാനവും ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർത്തിവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button