ചണ്ഡീഗഢ്: ഭര്‍ത്താവിന്റെ ജോലിസ്ഥലത്തെത്തി ഭാര്യ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ക്രൂരതയാണന്ന് നിരീക്ഷിച്ച് ചത്തീസ്ഗഢ് ഹൈക്കോടതി. ജസ്റ്റിസ്റ്റുമാരായ ഗൗതം ഭാദുരി, രാധാകിഷന്‍ അഗര്‍വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച കുടുംബക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവതി നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് കോടതിയുടെ ഈ പരാമര്‍ശം.
Read Also: ബാക്ക് ടു സ്‌കൂൾ: വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ബസുകളിൽ പരിശോധനയുമായി ആർടിഎ
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ യാതൊരു അടിസ്ഥാനവുമില്ലാതെ അധിക്ഷേപിക്കുകയും യുവാവിനെതിരെ മന്ത്രിയ്ക്ക് പരാതി നല്‍കുകയും ചെയ്ത ഭാര്യ, സഹപ്രവര്‍ത്തകയുമായി യുവാവിന് ബന്ധമുണ്ടെന്ന് ജോലിസ്ഥലത്ത് പറഞ്ഞ് പരത്തുകയും ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി.
യുവതി ഭര്‍ത്താവിനെ വീട്ടുകാരില്‍ നിന്നും അകറ്റുകയും മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തതായി തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. യുവതിയോട് ഭര്‍ത്താവ് ക്രൂരമായി പെരുമാറിയതിന് തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍, വിവാഹേതര ബന്ധം ആരോപിച്ച യുവതി ഭര്‍ത്താവിന്റെ ഓഫീസില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചതായി കോടതിയ്ക്ക് വ്യക്തമായി.
Post Your Comments