ദുബായ്: സ്‌കൂൾ ബസുകളിൽ പരിശോധന നടത്തി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ബസുകളുടെ കാലപ്പഴക്കം, സുരക്ഷാ സംവിധാനങ്ങൾ, കോവിഡ് മുൻകരുതലുകൾ തുടങ്ങിയ കാര്യങ്ങളാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതർ പരിശോധിച്ചത്. 286 ബസുകളിൽ അധികൃതർ പരിശോധന പൂർത്തിയാക്കി.
സ്‌കൂൾ ബസുകളുടെ സ്പീഡ് പരിധി 80 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. വേഗപരിധി ഉറപ്പാക്കാൻ ബസുകളിൽ സ്പീഡ് ഗവർണറുകൾ സ്ഥാപിച്ചത് പ്രവർത്തന ക്ഷമമാണോയെന്നും ആർടിഎ പരിശോധിച്ചു. 50 കുട്ടികളിൽ കുറവുള്ള ബസാണെങ്കിൽ 6 കിലോയുള്ള ഒരു ഫയർ എക്സ്റ്റിങ് ഗ്യൂഷറും കുട്ടികളുടെ എണ്ണം അൻപതിലധികമാണെങ്കിൽ രണ്ടെണ്ണവും സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്.
ഡ്രൈവറുടെ വാതിലും കുട്ടികൾ കയറുന്ന വാതിലും അല്ലാതെ എമർജൻസി വാതിലുകൾ സ്‌കൂൾ ബസുകളിൽ നിർബന്ധമാണെന്നും ആർടിഎ നിർദ്ദേശിച്ചു.
Post Your Comments