Latest NewsNewsIndia

‘ലൈംഗിക ബന്ധത്തിന് മുമ്പ് ആധാർ കാർഡ് പരിശോധിക്കാനാകില്ല’: മൈനർ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ഹൈക്കോടതി

ന്യൂഡൽഹി: പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെട്ട ഒരാൾ തന്റെ പങ്കാളിയുടെ ജനന തീയതി ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി. ഔദ്യോഗിക രേഖകളിൽ മൂന്ന് ജനന തീയതിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പങ്കാളി ബലാത്സംഗം ചെയ്തുവെന്ന കേസിൽ യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ഡൽഹി ഹൈക്കോടതിയുടെ കണ്ടെത്തൽ.

ഒരു വ്യക്തിയുമായി ഉഭയസമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് ആധാർ കാർഡോ പാൻ കാർഡോ നോക്കാൻ സാധിക്കില്ലെന്നും, പങ്കാളിയുടെ ജനന തീയതി അവളുടെ സ്കൂൾ രേഖകളിൽ നിന്ന് പരിശോധിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. പെൺകുട്ടിയുടെ ആധാർ കാർഡിൽ 01.01.1998 എന്നാണ് ജനന തീയതി. ഇതുപ്രകാരം പെൺകുട്ടി പ്രായപൂർത്തിയായതാണ്. പെൺകുട്ടിയുടെ വയസ് സത്യമാണോ എന്നറിയാൻ സ്‌കൂൾ സർട്ടിഫിക്കറ്റും പാൻ കാർഡും എല്ലാം പരിശോധിക്കാനാകില്ലെന്നാണ് കോടതി നിരീക്ഷിക്കുന്നത്.

‘പരാതിക്കാരിയായ പെൺകുട്ടിക്ക് മൂന്ന് വ്യത്യസ്ത ജനന തീയതികളുണ്ട്. ആധാർ കാർഡിൽ അവളുടെ ജനന തീയതി 01.01.1998 എന്നാണ് കാണിക്കുന്നത്. ഇതുപ്രകാരം, ആരോപണവിധേയമായ സംഭവം നടന്ന തീയതിയിൽ, പരാതിക്കാരി പ്രായപൂർത്തിയായിട്ടുണ്ട്. പ്രോസിക്യൂട്ടർക്ക് അനുകൂലമായി വലിയ തുക കൈമാറ്റം ചെയ്യപ്പെട്ടത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ആയതിനാൽ, പ്രഥമദൃഷ്ട്യാ ഇത് ഹണി ട്രാപ്പിംഗ് കേസാണെന്ന് തോന്നുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുണ്ടായ അസാധാരണമായ കാലതാമസത്തിന് തൃപ്തികരമായ കാരണം പരാതിക്കാരി നൽകിയിട്ടില്ല’, കോടതി നിരീക്ഷിച്ചു.

Also Read:2 കോടിയുടെ ഇന്‍ഷ്വറന്‍സ് എടുത്ത ശേഷം ഒരു പ്രീമിയം മാത്രം അടച്ചു: മരിച്ചയാള്‍ക്ക് മുഴുവന്‍ തുകയും നല്‍കാന്‍ വിധി

‘കുറ്റാരോപിതനുമായി പരാതിക്കാരിക്ക് 2019 മുതൽ ബന്ധമുണ്ട്. ഹണി ട്രാപ്പിംഗിന്റെ കേസാണെന്ന് എനിക്ക് പ്രഥമദൃഷ്ട്യാ തോന്നുന്നു ഡൽഹിയിലെ മറ്റേതെങ്കിലും വ്യക്തിക്കെതിരെ പരാതിക്കാരി സമാന ആരോപണം ഉന്നയിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ആധാർ കാർഡും അത് നൽകിയ തീയതിയും പ്രസ്തുത ആധാർ കാർഡ് ഇഷ്യൂ ചെയ്യുന്നതിന് സമർപ്പിച്ച അനുബന്ധ രേഖകളും പോലീസ് അന്വേഷിക്കും’, അദ്ദേഹം കൂട്ടിച്ചേർത്തു.

2019 ലും 2021 ലുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാൽ, യുവതി പരാതി നൽകിയത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്. സമാനമായ മറ്റ് കേസുകളിൽ കൂടി വിശദമായ അന്വേഷണം നടത്താനും, അവളുടെ ആധാർ കാർഡ് വിശദാംശങ്ങൾ അന്വേഷിക്കാനും കോടതി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു. ഈ കേസിൽ കണ്ണിൽ കാണുന്നതിലും കൂടുതൽ കാര്യങ്ങൾ നടന്നിട്ടുണ്ടെന്നാണ് താൻ കരുതുന്നതെന്ന് ജഡ്ജി പറഞ്ഞു. 20,000 രൂപയുടെ ലോക്കൽ ആൾ ജാമ്യത്തിൽ പ്രതിയെ വിട്ടയച്ചു. പ്രതിയോട് രാജ്യം വിടരുതെന്നും പാസ്‌പോർട്ട് വിട്ടുനൽകണമെന്നും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും കേസുമായി ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button