COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 92 കേസുകൾ

സൗദി അറേബ്യയിലെ കോവിഡ് കണക്കുകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ചൊവ്വാഴ്ച്ച 92 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 72 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരു മരണമാണ് ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: ഓപ്പൺ സർവ്വകലാശാല നടത്താനുദ്ദേശിക്കുന്ന കോഴ്സുകൾ ഒഴികെയുള്ളവ മറ്റ് സർവ്വകലാശാലകൾക്ക് നടത്താം: മന്ത്രി ആർ ബിന്ദു

8,13,376 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,00,550 പേർ രോഗമുക്തി നേടി. 9,293 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 42 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുൻപ് ആധാർ കാർഡ് പരിശോധിക്കാനാകുമോ?: വിവാദ പരാമർശവുമായി ഡൽഹി ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button