ന്യൂഡല്‍ഹി: അവിവാഹിതരായ സ്ത്രീകള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതു കുറവെന്നു ദേശീയ കുടുംബ ആരോഗ്യ സര്‍വേ. പ്രായപൂര്‍ത്തിയായ അവിവാഹിതരായ പുരുഷന്മാരില്‍ 13.4 ശതമാനം പേര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് സര്‍വേ പറയുന്നത്. എന്നാല്‍ സ്ത്രീകളില്‍ ഇത് രണ്ടു ശതമാനം മാത്രമാണ്.
Read Also: ഹിജാബിൽ സ്‌റ്റേയില്ല: കർണാടക സർക്കാരിന്റെ മറുപടിക്ക് ശേഷം അടുത്ത വാദം, ഹർജിക്കാർക്ക് രൂക്ഷ വിമർശനം
23-24 വയസ്സു പ്രായമുള്ള സ്ത്രീകളില്‍ 95.3 ശതമാനവും ഒരിക്കല്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തവരാണ്. പുരുഷന്മാരില്‍ ഇത് 77 ശതമാനമാണെന്ന് സര്‍വേ പറയുന്നു. അതേസമയം, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന അവിവാഹിതകള്‍ സുരക്ഷിത സെക്സിന് പ്രാമുഖ്യം നല്‍കുന്നവരാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
പതിനഞ്ചിനും 24നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ 1.3 ശതമാനം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് സര്‍വേ കണ്ടെത്തുന്നത്. ആണ്‍കുട്ടികളില്‍ ഇത് 4.4 ശതമാനമാണ്. പെണ്‍കുട്ടികളില്‍ 1.9 ശതമാനമാണ് ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍. ആണ്‍കുട്ടികളില്‍ ഇത് 11.5 ശതമാനവും.
ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ അനുകൂലമായി പ്രതികരിച്ചത് സ്ത്രീകളാണെന്ന് സര്‍വേ കണക്കുകള്‍ വ്യക്തമാക്കുന്നു. 15 മുതല്‍ 19 വരെ പ്രായമുള്ളവരില്‍ 57 ശതമാനമാണ് കോണ്ടം ഉപയോഗിച്ച ആണ്‍കുട്ടികള്‍. പെണ്‍കുട്ടികളില്‍ ഇത് 61.2 ശതമാനമാണ്.
നഗരങ്ങളില്‍ ജീവിക്കുന്നവരെ അപേക്ഷിച്ച് ഗ്രാമങ്ങളിലുള്ളവരാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരുടെ കണക്കുകളില്‍ മുന്നിലെന്ന് സര്‍വേ പറയുന്നു.
Post Your Comments