
ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരായ ഹര്‍ജികളില്‍ ഇന്ന് വിധി പറഞ്ഞില്ല. എന്നാൽ, ഹൈക്കോടതി വിധി സ്റ്റേയും ചെയ്തില്ല. കർണാടക സർക്കാരിന് വിഷയത്തിൽ സുപ്രീം കോടതി നോട്ടീസയച്ചു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഹര്‍ജികളില്‍ സെപ്റ്റംബര്‍ അഞ്ചിന് വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.
ഇതിനിടെ ഹര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ അടിയന്തരമായി കേള്‍ക്കണമെന്ന് ആറ് തവണ ആവശ്യപ്പെട്ട ഹര്‍ജികളാണിതെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഒടുവില്‍ ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. ഇത് അംഗീകരിക്കാനാകില്ല.
ഇഷ്ടമുള്ള ബെഞ്ചിനെക്കൊണ്ട് ഹര്‍ജി പരിഗണിപ്പിക്കാനുള്ള ശ്രമം (ഫോറം ഷോപ്പിങ്) അംഗീകരിക്കാനാകില്ലായെന്നും ബെഞ്ച് വ്യക്തമാക്കി.മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, സമസ്ത, സമസ്ത കേരള സുന്നി യുവജന സംഘം തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 23 ഹര്‍ജികളിലാണ് സുപ്രീം കോടതി ഇന്ന് തീരുമാനം പറഞ്ഞത്.
Post Your Comments