മോസ്കോ: യുക്രെയ്ന് ഉപേക്ഷിച്ച് റഷ്യയിലെത്തുന്നവര്‍ക്ക് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. യുക്രെയ്ന് വിടാന്‍ നിര്ബന്ധിതരായവര്, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ തുടങ്ങിവര്‍ക്കു മാസം പതിനായിരം റൂബിള്‍ (170 ഡോളര്‍) വച്ചു ലഭിക്കും. യുക്രെയ്നിലെ ഡോണറ്റ്സ്ക്, ലുഹാന്‍സ് വിമതപ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
Read Also: ചന്ദ്രനിലേയ്ക്ക് വീണ്ടും മനുഷ്യര്‍ പറക്കാനൊരുങ്ങുന്നു, ആര്ട്ടിമിസിന് ഇന്ന് തുടക്കം
യുക്രെയ്ന്കാര്ക്കു റഷ്യന്‍ പാസ്പോര്‍ട്ടും നല്കി വരുന്നുണ്ട്. കീഴടക്കിയ യുക്രെയ്ന് പ്രദേശങ്ങള്‍ റഷ്യയോടു കൂട്ടിച്ചേര്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന് യുഎസും പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നു.
Post Your Comments