Latest NewsNewsInternational

യുക്രെയ്ന്‍ ഉപേക്ഷിച്ച് വരുന്നവര്‍ക്ക് സഹായം നല്‍കുമെന്ന് പുടിന്റെ പ്രഖ്യാപനം

യുക്രെയ്ന്‍ വിടാന്‍ നിര്‍ബന്ധിതരായവര്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ തുടങ്ങിവര്‍ക്കു മാസം പതിനായിരം റൂബിള്‍ (170 ഡോളര്‍) വച്ചു ലഭിക്കും

മോസ്‌കോ: യുക്രെയ്ന്‍ ഉപേക്ഷിച്ച് റഷ്യയിലെത്തുന്നവര്‍ക്ക് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. യുക്രെയ്ന്‍ വിടാന്‍ നിര്‍ബന്ധിതരായവര്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ തുടങ്ങിവര്‍ക്കു മാസം പതിനായിരം റൂബിള്‍ (170 ഡോളര്‍) വച്ചു ലഭിക്കും. യുക്രെയ്‌നിലെ ഡോണറ്റ്‌സ്‌ക്, ലുഹാന്‍സ് വിമതപ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

Read Also: ചന്ദ്രനിലേയ്ക്ക് വീണ്ടും മനുഷ്യര്‍ പറക്കാനൊരുങ്ങുന്നു, ആര്‍ട്ടിമിസിന് ഇന്ന് തുടക്കം

യുക്രെയ്ന്‍കാര്‍ക്കു റഷ്യന്‍ പാസ്‌പോര്‍ട്ടും നല്കി വരുന്നുണ്ട്. കീഴടക്കിയ യുക്രെയ്ന്‍ പ്രദേശങ്ങള്‍ റഷ്യയോടു കൂട്ടിച്ചേര്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന് യുഎസും  പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button