ThrissurKeralaNattuvarthaLatest NewsNews

സംഗീത സംവിധായകൻ ജോൺ പി. വർക്കി അന്തരിച്ചു

തൃശൂർ: പ്രമുഖ മലയാളം റോക്ക് സംഗീതജ്ഞനും ഗിത്താറിസ്റ്റും സംഗീത സംവിധായകനുമായ ജോൺ പി. വർക്കി അന്തരിച്ചു. വീട്ടിൽ കുഴഞ്ഞു വീണായിരുന്നു അന്ത്യം. ജിഗ്സോ പസിലിന്റെ ആൽബവുമായി സംഗീത രംഗത്തു ശ്രദ്ധേയനായ ജോൺ ‘അവിയൽ’ ബാൻഡിൽ അംഗമായിരുന്നു. .

ഫ്രോസൺ, കമ്മട്ടിപ്പാടം, ഈട, ഉന്നം, ഒളിപ്പോര് തുടങ്ങിയ സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി. ജോൺ സംഗീതം നൽകിയ കമ്മട്ടിപ്പാടത്തിലെ ‘പറ…പറ’, ‘ചിങ്ങമാസത്തിലെ’ എന്നീ പാട്ടുകൾ ഏറെ പ്രശസ്തമാണ്. ഇദി സംഗതി എന്ന തെലുങ്കു സിനിമയ്ക്കും കാർത്തിക് എന്ന കന്നഡ സിനിമയ്ക്കും അദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ചു.

ദേശീയ ഗെയിംസ് കേരളത്തിന്റെ കഴിവ് തെളിയിക്കാനുള്ള അവസരം: മന്ത്രി വി അബ്ദുറഹിമാൻ
മഡ്രിഡ് ഇമാജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ ഫ്രോസൺ എന്ന സിനിമയിലൂടെ മികച്ച സംഗീത സംവിധായകനായി. പ്രശസ്ത നർത്തകി ദക്ഷ സേത്തിനു വേണ്ടി ഏഷ്യ ഹെൽസിങ്കി സംഗീതോത്സവത്തിൽ സംഗീതം നിർവ്വഹിക്കുകയും പങ്കെടുക്കുകയും ചെയ്തു.

മണ്ണുത്തി മുല്ലക്കര ഡോൺ ബോസ്കോ സ്കൂളിനു സമീപം പുറത്തൂർ കിട്ടൻ വീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ബേബി ജോൺ (അധ്യാപിക, ഡോൺ ബോസ്കോ സ്കൂൾ, മണ്ണുത്തി). മക്കൾ: ജോബ് ജോൺ, ജോസഫ് ജോൺ. സംസ്കാരം പിന്നീട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button