Latest NewsNewsTechnology

പാസ്‌വേഡുകളുടെ സുരക്ഷിത താവളമായ ‘ലാസ്റ്റ്പാസ്’ തകർത്ത് ഹാക്കർമാർ

ഏകദേശം 3.3 കോടിയിലധികം ഉപയോക്താക്കളാണ് ഈ ആപ്ലിക്കേഷന് ഉള്ളത്

പാസ്‌വേഡുകളുടെ സുരക്ഷിത താവളമായി കണക്കാക്കുന്ന ‘ലാസ്റ്റ്പാസി’ന്റെ പാസ്‌വേഡ് തകർത്തിരിക്കുകയാണ് ഹാക്കർമാർ. ടെക് ലോകത്തിലെ ഏറ്റവും പ്രശസ്തരായ പാസ്‌വേഡ് മാനേജിംഗ് ആപ്പാണ് ലാസ്റ്റ്പാസ്. സുരക്ഷിത പാസ്‌വേഡ് കണ്ടെത്താൻ ഇന്ന് ഭൂരിഭാഗം പേരും ലാസ്റ്റ്പാസിന്റെ സേവനം ഉപയോഗപ്പെടുത്താറുണ്ട്. ലാസ്റ്റ്പാസിന്റെ സോഴ്സ് കോഡിലേക്ക് ഹാക്കർമാർ പ്രവേശിക്കുകയും പിന്നീട് പാസ്‌വേഡ് തകർത്തെന്നുമാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് ലാസ്റ്റ്പാസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ടാഴ്ച മുൻപാണ് ലാസ്റ്റ്പാസിൽ സംശയാസ്പദമായ തരത്തിലുള്ള പ്രവർത്തനങ്ങൾ കണ്ടെത്തിയത്. അതേസമയം, ഹാക്കിംഗ് നടന്നിട്ടുണ്ടെങ്കിലും ലാസ്റ്റ്പാസിന്റെ പ്രോഡക്ടുകളും സേവനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു. ഏകദേശം 3.3 കോടിയിലധികം ഉപയോക്താക്കളാണ് ഈ ആപ്ലിക്കേഷന് ഉള്ളത്.

Also Read: ആരോഗ്യം നിലനിർത്താൻ ഈ പാനീയങ്ങൾ കുടിക്കൂ

ലാസ്റ്റ്പാസ് ഉപയോക്താക്കളുടെ മാസ്റ്റർ പാസ്‌വേഡ് സൂക്ഷിക്കാറില്ല. അതിനാൽ, ഹാക്ക് ചെയ്ത ഡാറ്റയിൽ ഈ വിവരങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button