രക്തത്തിൽ ചുവന്ന രക്താണുക്കളുടെ അഭാവം ഉണ്ടാകുമ്പോൾ പലരിലും വിളർച്ച അനുഭവപ്പെടാറുണ്ട്. ചുവന്ന രക്താണുക്കൾക്ക് ഹീമോഗ്ലോബിൻ നിർമ്മിക്കാൻ ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ് ഇരുമ്പ്. അതിനാൽ, വിളർച്ചയുള്ളവർ ആഹാരത്തിൽ ഇരുമ്പിന്റെ അംശമുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. വിളർച്ച അകറ്റാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് പരിചയപ്പെടാം.
ഇരുമ്പിന്റെ പ്രധാന ഉറവിടങ്ങളിൽ ഒന്നാണ് പച്ചനിറത്തിലുള്ള ഇലക്കറികൾ. ഇതിൽ ക്ലോറോഫിൽ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ സമ്പുഷ്ടമായ ഉറവിടമാണ് ക്ലോറോഫിൽ. അതിനാൽ, വിളർച്ചയുള്ളവർ ഇലക്കറികൾ കഴിക്കുന്നത് നല്ലതാണ്.
Also Read: കിടപ്പുമുറിയിൽ പുരുഷന്മാരിൽ നിന്ന് സ്ത്രീകൾ ആഗ്രഹിക്കുന്നത് ഇതാണ്
രക്തം ശുദ്ധീകരിക്കാനും രക്തം വയ്ക്കാനും ഏറ്റവും നല്ലതാണ് മാതളനാരങ്ങ ജ്യൂസ്. മാതളനാരങ്ങയിൽ ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ ജ്യൂസ് ശീലമാക്കിയാൽ ഊർജ്ജനില വർദ്ധിപ്പിക്കാനും ക്ഷീണം അകറ്റാനും സഹായിക്കും.
വിളർച്ചയുള്ളവർ എള്ള് കഴിക്കുന്നത് ശീലമാക്കുക. എള്ളിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. എള്ള് രണ്ടുമണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ചതിനുശേഷം അരച്ചെടുക്കുക. ഇത് തേൻ ചേർത്ത് കഴിച്ചാൽ ഇരുമ്പിന്റെ അളവ് വർദ്ധിക്കും.
Post Your Comments