Latest NewsNewsTechnology

വി ഉപയോക്താക്കളുടെ ഡാറ്റ ചോർന്നതായി റിപ്പോർട്ട്, പ്രതികരണവുമായി കമ്പനി രംഗത്ത്

രണ്ടു കോടിയിലധികം പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളുടെ രേഖകളും ചോർന്നിട്ടുണ്ടെന്നാണ് വിവരം

പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ (വി) ഉപയോക്താക്കളുടെ ഡാറ്റ ചോർന്നതായി റിപ്പോർട്ട്. സൈബർ സുരക്ഷാ കമ്പനിയായ സൈബർഎക്സ്9 പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 3 കോടി ഉപയോക്താക്കളുടെ ഡാറ്റയാണ് ചോർന്നിട്ടുള്ളത്. കൂടാതെ, രണ്ടു കോടിയിലധികം പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളുടെ രേഖകളും ചോർന്നിട്ടുണ്ടെന്നാണ് വിവരം.

ഡാറ്റ ചോർന്നതുമായുളള വാർത്തകൾ പ്രചരിച്ചതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വോഡഫോൺ- ഐഡിയ. ഉപയോക്താക്കളുടെ ഡാറ്റ ചോർന്നിട്ടില്ലെന്നാണ് കമ്പനിയുടെ വാദം. ഉപഭോക്തൃ ഡാറ്റ പൂർണമായും സുരക്ഷിതമാണെന്നും കമ്പനി കൂട്ടിച്ചേർത്തു.

Also Read: ബാക്ക് ടു സ്‌കൂൾ: വിദ്യാർത്ഥികൾക്കായി 1,553 ഭക്ഷ്യവസ്തുക്കൾ അനുവദിച്ച് ദുബായ് മുൻസിപ്പാലിറ്റി

നിലവിൽ, ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ, വിലാസങ്ങൾ, കോള്‍ ലോഗുകൾ, എസ്എംഎസ് റെക്കോർഡുകൾ, മൊബൈൽ ഇന്റർനെറ്റ് ഉപയോഗ വിശദാംശങ്ങൾ എന്നിവയാണ് ഓൺലൈനിലൂടെ ചോർന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇത് ഉപയോക്താക്കളുടെ സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുന്ന പ്രശ്നമാണെന്ന് സൈബർഎക്സ്9 റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button