Latest NewsNewsIndia

പാകിസ്ഥാന്റെ പകുതിയും വെള്ളത്തിനടിയിൽ, ആയിരം കടന്ന് മരണം: രാജ്യത്തെ മഹാപ്രളയത്തിലേക്ക് നയിച്ചത് എന്ത്?

സമീപകാലത്തെ ഏറ്റവും വലിയ മൺസൂൺ വെള്ളപ്പൊക്കമാണ് പാകിസ്ഥാനെ ബാധിച്ചത്. സർക്കാർ കണക്കുകൾ പ്രകാരം 30 ദശലക്ഷം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. ഏകദേശം 1,000 പേർ ആണ് മരണപ്പെട്ടത്. പാകിസ്ഥാന്റെ പകുതിയിലധികവും വെള്ളത്തിലാണ്. ദശലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാക്കപ്പെട്ടു. അസാധാരണമായ മൺസൂൺ മഴ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കുകയാണ്.

എല്ലാ വർഷവും ജൂൺ-ഓഗസ്റ്റ് മൺസൂൺ സീസണിൽ പാകിസ്ഥാൻ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. എന്നാൽ 2022 ൽ ഇത് വളരെ മോശമായിരിക്കുകയാണ്. സാധാരണയായി ജൂലൈയിൽ മാത്രമേ പാകിസ്ഥാനിൽ മഴ ലഭിക്കൂ. എന്നാൽ, ഈ വർഷം ജൂണിൽ തന്നെ ശക്തമായ മഴ പെയ്തു തുടങ്ങിയത് വെള്ളപ്പൊക്കത്തിന് കാരണമായി. ജൂൺ അവസാനം മുതൽ ജൂലൈ പകുതി വരെ ഏകദേശം 300 പേർ കൊല്ലപ്പെട്ടു.

കഴിഞ്ഞ വർഷം (2021) 125 മില്ലിമീറ്റർ മഴയായിരുന്നു ലഭിച്ചതെങ്കിൽ, ഈ വർഷം ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള മൂന്ന് മാസങ്ങളിൽ നിന്ന് മാത്രമായി 140.9 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. പാകിസ്ഥാൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഈ വർഷം ജൂലൈ 1 നും ഓഗസ്റ്റ് 26 നും ഇടയിൽ രാജ്യത്ത് 354.3 മില്ലിമീറ്റർ മഴ ലഭിച്ചതായി പിഎംഡി അറിയിച്ചു. ഈ കാലയളവിലെ സാധാരണ ലഭിക്കുന്ന 113.7 മില്ലീമീറ്ററിനേക്കാൾ 211% കൂടുതലാണിത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായിട്ടാണ് ഈ മഴയെന്നാണ് കരുതുന്നത്. ഒരു വേനൽക്കാലത്ത് റെക്കോർഡ് ബ്രേക്കിംഗ് പകൽ താപനിലയും വൻതോതിലുള്ള കാട്ടുതീയും കഴിഞ്ഞ് യൂറോപ്പ് ഇപ്പോൾ 500 വർഷത്തിനിടയിലെ ഏറ്റവും മോശമായ വരൾച്ചയെ അഭിമുഖീകരിക്കുകയാണ്. ചൈനയും അമേരിക്കയുടെ ചില ഭാഗങ്ങളും വരൾച്ചയിലൂടെ കടന്നുപോകുന്നു. പാക്കിസ്ഥാൻ കാലാവസ്ഥാ ദുരന്തത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സർക്കാർ വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുന്നു.

പാകിസ്ഥാൻ ഗുരുതരമായ കാലാവസ്ഥാ ദുരന്തത്തിലൂടെയാണ് കടന്നുപോകുന്നത്. ദശകത്തിലെ ഏറ്റവും കഠിനമായ ദുരന്തങ്ങളിലൊന്നാണ് ഇത്. ഉഷ്ണതരംഗങ്ങൾ, കാട്ടുതീ, ഫ്ലാഷ് വെള്ളപ്പൊക്കം, അഗ്നിപർവ്വതം പൊട്ടിത്തെറിക്കൽ, വെള്ളപ്പൊക്ക സംഭവങ്ങൾ, തുടങ്ങി അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ കയത്തിലാണ് പാകിസ്ഥാൻ ഇപ്പോഴുള്ളത്.

ആഗോള കാലാവസ്ഥാ അപകട സൂചിക പ്രകാരം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾക്ക് ഏറ്റവും സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാൻ മുൻനിരയിൽ തന്നെയുണ്ട്. 1998 നും 2018 നും ഇടയിൽ കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങളുടെ ഫലമായി പാകിസ്ഥാന് ഏകദേശം 10,000 ജീവനുകളും 4 ബില്യൺ ഡോളറിന്റെ നഷ്ടവും ഉണ്ടായതായി കണക്കാക്കപ്പെടുന്നു. സൂചികയിലെ മറ്റ് ഏറ്റവും അപകടസാധ്യതയുള്ള ഏഷ്യൻ രാജ്യങ്ങൾ ബംഗ്ലാദേശ്, മ്യാൻമർ, ഫിലിപ്പീൻസ് എന്നിവയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button