ഇന്റർനെറ്റിന്റെ ആവിർഭാവം ലോകത്ത് തന്നെ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ഇന്റർനെറ്റിനു പുറമേ, സ്മാർട്ട്ഫോണുകളും പെൻഡ്രൈവുകളും രംഗത്തെത്തിയതോടെ ജനങ്ങളുടെ ദൃശ്യാനുഭവത്തിൽ തന്നെ ഒട്ടനവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ന് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മേഖലകളിൽ ഒന്നാണ് ഓവർ ദ ടോപ് പ്ലാറ്റ്ഫോമുകൾ. കണക്കുകൾ പ്രകാരം, 2018 ൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ വിപണി മൂല്യം 2,590 കോടി രൂപയാണ്. എന്നാൽ, 2023 ആകുന്നതോടെ 11,944 കോടി രൂപയിൽ എത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്താൽ.
നിലവിൽ, ഇന്ത്യയിൽ 45 കോടി ഒടിടി വരിക്കാരാണ് ഉള്ളത്. 2023 ൽ വരിക്കാരുടെ എണ്ണം 50 കോടിയായി ഉയരും. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിന് 14 കോടി വരിക്കാരും ആമസോൺ പ്രൈംമിന് 6 കോടി വരിക്കാരും നെറ്റ്ഫ്ലിക്സിന് 4 കോടി വരിക്കാരുമാണ് ഉള്ളത്. സ്മാർട്ട്ഫോൺ, ഇന്റർനെറ്റ്, സ്മാർട്ട് ടിവി, ലാപ്ടോപ്പ് എന്നിവയ്ക്ക് പ്രചാരം ഏറിയതോടെ തിരിച്ചടിയായത് മൾട്ടിപ്ലക്സുകൾക്കാണ്. പഴയ വിസിഡികളും വിസിആറും ഡിവിഡിയുമൊക്കെ ഇന്ന് വിപണിയിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
Also Read: ‘പ്രണയ വേദനയുണ്ടായിട്ടുണ്ട്’: ആദ്യ പ്രണയകഥ പറഞ്ഞ് കാളിദാസ് ജയറാം
Post Your Comments