മുടിയുടെ ആരോഗ്യം നിലനിർത്താൻ പലതരത്തിലുള്ള ഹെയർ പാക്കുകളും മറ്റും ഇന്ന് വിപണിയിൽ ലഭ്യമാണ്. മുടിക്ക് കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ മുടികൊഴിച്ചിൽ പോലെ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം. താരൻ, മുടികൊഴിച്ചിൽ, മുടി പൊട്ടിപ്പോകൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കൈകളിൽ ഒന്നാണ് കഞ്ഞിവെള്ളം. മുടിക്ക് തിളക്കം നൽകാനും ആരോഗ്യത്തോടെ വളരാനും കഞ്ഞിവെള്ളം സഹായിക്കും. കഞ്ഞിവെള്ളം ഉപയോഗിച്ച് തയ്യാറാക്കുന്ന താളിയെക്കുറിച്ച് കൂടുതൽ പരിചയപ്പെടാം.
കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള താളി ഉണ്ടാക്കാൻ ഉലുവ, ചെമ്പരത്തി ഇല എന്നീ ചേരുവകളാണ് വേണ്ടത്. ആവശ്യമായ അളവിൽ കഞ്ഞിവെള്ളം എടുത്തതിനുശേഷം അതിലേക്ക് അൽപം ഉലുവ ചേർത്ത് തലേ ദിവസം വയ്ക്കുക. പിറ്റേ ദിവസം ചെമ്പരത്തിയുടെ ഇലയും പൂവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് അരിച്ചെടുത്തതിനു ശേഷം തലയിൽ തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞാൽ കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ മൂന്ന് ദിവസം ഈ താളി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും.
Also Read: ആരോഗ്യം പോലും നോക്കാതെ തൃക്കാക്കരയിൽ സജീവമായി: കോടിയേരി മികച്ച സഖാവെന്ന് മുഖ്യമന്ത്രി
താരനെ പ്രതിരോധിക്കാനും അകാലനരയിൽ നിന്ന് രക്ഷ നേടാനും കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള താളി ഏറെ ഫലപ്രദമാണ്. മുടിയുടെ അറ്റം പിളരുന്നത് തടഞ്ഞ് മുടി വളർച്ച വേഗത്തിലാക്കാനും സഹായിക്കും.
Post Your Comments