NewsLife StyleHealth & Fitness

ഈന്തപ്പഴം കഴിക്കൂ, ഗുണങ്ങൾ ഇതാണ്

അനീമിയ ഉള്ളവർ ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്

ഭൂരിഭാഗം പേരുടെയും ഇഷ്ട പഴങ്ങളിൽ ഒന്നാണ് ഈന്തപ്പഴം. രുചിക്ക് പുറമേ, ധാരാളം പോഷക ഗുണങ്ങളും വിറ്റാമിനുകളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. സ്വാഭാവിക മധുരം അടങ്ങിയതിനാൽ മിതമായ അളവിൽ പ്രമേഹ രോഗികൾക്കും ഈന്തപ്പഴം കഴിക്കാം. ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

അനീമിയ ഉള്ളവർ ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ ഇരുമ്പിന്റെ അംശം ഉള്ളതിനാൽ ഹീമോഗ്ലോബിന്റെ തോത് വർദ്ധിപ്പിക്കാൻ സഹായിക്കും. അനീമിയ ബാധിതർ മിതമായ അളവിൽ ഈന്തപ്പഴം കഴിക്കുന്നത് ശീലമാക്കിയാൽ പെട്ടെന്ന് തന്നെ രോഗമുക്തി നേടാൻ സാധിക്കും.

Also Read: മിറെ അസറ്റ്: മ്യൂച്വൽ ഫണ്ട് മേഖലയിൽ പുതിയ പദ്ധതി ആവിഷ്കരിച്ചു

പല്ലിന്റെ ആരോഗ്യം നിലനിർത്താൻ ഈന്തപ്പഴം നല്ലതാണ്. ഓസ്റ്റിയോപെറോസിസ് പോലെയുള്ള പ്രശ്നങ്ങൾ ഉള്ളവർ ദിവസേന ഈന്തപ്പഴം കഴിച്ചാൽ എല്ലുകൾക്കും പല്ലുകൾക്കും ബലം ലഭിക്കും. ഈന്തപ്പഴത്തിൽ അടങ്ങിയ കാൽസ്യമാണ് ഇതിന് സഹായിക്കുന്നത്.

രക്തസമ്മർദ്ദം ഉള്ളവർ ശീലമാക്കേണ്ട പഴങ്ങളിൽ ഒന്നുതന്നെയാണ് ഈന്തപ്പഴം. പൊട്ടാസ്യം, മഗ്നീഷ്യം, സെലീനിയം, ഫോസ്ഫറസ്, മാംഗനീസ് എന്നീ ഘടകങ്ങൾ ഈന്തപ്പഴത്തിൽ അടങ്ങിയതിനാൽ രക്തസമ്മർദ്ദത്തെ നിയന്ത്രിച്ച് നിർത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button