NewsBusiness

മിറെ അസറ്റ്: മ്യൂച്വൽ ഫണ്ട് മേഖലയിൽ പുതിയ പദ്ധതി ആവിഷ്കരിച്ചു

ആഗോള ഇക്വിറ്റി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് പദ്ധതിയാണ് ഒന്നാമത്തേത്

മ്യൂച്വൽ ഫണ്ട് മേഖലയിൽ പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് മിറെ അസറ്റ്. ഭാവി സാങ്കേതികവിദ്യയിൽ ഉൾപ്പെട്ട കമ്പനികളെ അടിസ്ഥാനമാക്കിയുള്ള പുതിയ പദ്ധതികൾക്കാണ് മിറെ അസറ്റ് രൂപം നൽകിയത്. 5,000 രൂപയുടെ കുറഞ്ഞ നിക്ഷേപത്തിൽ ആരംഭിക്കുന്ന പദ്ധതികളിൽ നിന്നും മികച്ച ലാഭമാണ് ലഭിക്കുക. പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം.

റിപ്പോർട്ടുകൾ പ്രകാരം, മിറെ അസറ്റ് ഇലക്ട്രിക് ആന്റ് ഓട്ടോണമസ് വെഹിക്കിൾസ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്, മിറെ അസറ്റ് ഗ്ലോബൽ എക്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് ടെക്നോളജി ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് എന്നിവയാണ് അവതരിപ്പിച്ചത്.

Also Read: മന്ത്രിസഭയിൽ മാറ്റമുണ്ടാകുമോ? കാത്തിരിക്കൂവെന്ന് ഇ.പി ജയരാജന്‍

ആഗോള ഇക്വിറ്റി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് പദ്ധതിയാണ് ഒന്നാമത്തേത്. ആഗോള എക്സ് നിർമ്മിത ബുദ്ധിയും സാങ്കേതികവിദ്യയും സംബന്ധിച്ച ഇടിഎഫ് യൂണിറ്റുകളിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഫണ്ട് ഓഫ് ഫണ്ടാണ് രണ്ടാമത്തേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button