ThiruvananthapuramNattuvarthaLatest NewsKeralaNews

പത്താംക്ലാസുകാരിയെ ഗര്‍ഭിണിയാക്കി കാമുകൻ: അറസ്റ്റ്

ഇടവ സ്വദേശി കണ്ണന്‍ എന്ന് വിളിക്കുന്ന രഞ്ജിത്ത് ആണ് അറസ്റ്റിലായത്.

തിരുവനന്തപുരം: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഗർഭിണി. വര്‍ക്കലയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഇടവ സ്വദേശി കണ്ണന്‍ എന്ന് വിളിക്കുന്ന രഞ്ജിത്ത് (21) ആണ് അറസ്റ്റിലായത്.

read also: ആര്‍.എസ്.എസും, ബി.ജെ.പിയും കേരളത്തെ ലക്ഷ്യമിടുന്നു: ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ പിന്നോട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

പെണ്‍കുട്ടി എട്ടാംക്ലാസില്‍ പഠിക്കുന്ന കാലംമുതല്‍ യുവാവുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയെ പ്രണയം നടിച്ചു ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ചികിത്സയ്ക്ക് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button