KeralaLatest News

വിഎസ് ഭരിക്കുമ്പോൾ പോപ്പുലർ ഫ്രണ്ട് പരിപാടികൾക്ക് അനുമതി പോലും നൽകിയിരുന്നില്ല, ഇന്ന് ഭീകരരുടെ വിളയാട്ടം: വി മുരളീധരൻ

തിരുവനന്തപുരം: ഭരണപക്ഷവും പ്രതിപക്ഷവും ഭീകരവാദികളുമായി സന്ധി ചെയ്യുന്നുവെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ. ഇതിന്റെ തെളിവാണ് പോപ്പുലർഫ്രണ്ട് പരിപാടിയിൽ ചീഫ് വിപ്പും കോൺഗ്രസ് പഞ്ചായത്തും പങ്കെടുക്കുന്നു എന്നതുകൊണ്ട് വ്യക്തമാക്കുന്നത്. വിഎസ് അച്യുതാനന്ദന്റെ കാലത്ത് പോപ്പുലർ ഫ്രണ്ട് പരിപാടികൾക്ക് പോലും അനുമതി നൽകിയിരുന്നില്ല.

എന്നാൽ, ഇന്ന് സ്ഥിതിഗതികൾ മാറിയിരിക്കുന്നു. ഇപ്പോൾ സിപിഎമ്മും കോൺഗ്രസും ഭീകര സംഘടനയെ വെള്ളപൂശുകയാണെന്നും വി.മുരളീധരൻ വ്യക്തമാക്കി. അതേസമയം കൃഷ്ണാഷ്ടമിക്ക് പങ്കെടുത്ത സിപിഎം മേയറെ ക്രൂശിച്ച നടപടിക്കെതിരെ രാവിലെ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button