NewsHealth & Fitness

കൊളസ്ട്രോളിന്റെ അളവ് പെട്ടെന്ന് കൂടുന്നുണ്ടോ? കാരണങ്ങൾ ഇതാണ്

മോശം ഭക്ഷണ ശീലങ്ങൾ പലപ്പോഴും കൊളസ്ട്രോളിന് കാരണമാകാറുണ്ട്

ഇന്ന് ഭൂരിഭാഗം പേരെയും അലട്ടുന്ന ആരോഗ്യ പ്രശ്നമാണ് കൊളസ്ട്രോൾ. കൊളസ്ട്രോളിന്റെ അളവ് കൂടുതലായാൽ സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. പെട്ടെന്ന് കൊളസ്ട്രോൾ വർദ്ധിക്കുന്നതിന്റെ കാരണങ്ങൾ പരിശോധിക്കാം.

മോശം ഭക്ഷണ ശീലങ്ങൾ പലപ്പോഴും കൊളസ്ട്രോളിന് കാരണമാകാറുണ്ട്. പായ്ക്ക് ചെയ്ത ലഘു ഭക്ഷണങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയിൽ ട്രാൻസ് ഫാറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്ന് കൊളസ്ട്രോൾ വർദ്ധിക്കാൻ കാരണമാകും. കൂടാതെ, പൊണ്ണത്തടിയുള്ളവരിൽ കൊളസ്ട്രോളിനുള്ള സാധ്യത കൂടുതലാണ്.

Also Read: പ​ട്ടാ​പ്പ​ക​ൽ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മിച്ചതായി പരാതി

വ്യായാമം ഇല്ലായ്മ പലപ്പോഴും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇത് ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നതിന് കാരണമാകും. പതിവായി വ്യായാമം ചെയ്യുന്നത് ശീലമാക്കുന്നത് നല്ലതാണ്. പുകവലി, മദ്യപാനം എന്നീ ശീലങ്ങൾ ഉള്ളവരിൽ ഉയർന്ന കൊളസ്ട്രോളിനുള്ള സാധ്യത കൂടുതലാണ്. പുകവലി ശീലം കൊളസ്ട്രോൾ ബാധിക്കുന്നതിന് പുറമേ, ക്യാൻസറിലേക്കും ഹൃദയ സംബന്ധമായ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button