KozhikodeNattuvarthaLatest NewsKeralaNews

പണം വാങ്ങി ഭാര്യയെ മറ്റൊരാൾക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കി: ഭര്‍ത്താവിനെ പിടികൂടി പോലീസ്

കോഴിക്കോട്: ഭാര്യയെ പണത്തിന് വേണ്ടി മറ്റൊരാൾക്ക് കാഴ്ചവെച്ച ഭർത്താവ് അറസ്റ്റിൽ. 27-കാരിയായ ഭാര്യയെ പണം വാങ്ങി മറ്റൊരാൾക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കിയ പെരുവല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് അറസ്റ്റിലായത്. ഇയാള്‍ ഭാര്യയെ മറ്റൊരാളുടെ അടുക്കലെത്തിച്ച് പീഡിപ്പിക്കാൻ അവസരമൊരുക്കുകയായിരുന്നു. തൊട്ടില്‍പ്പാലത്തെ ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് രണ്ടുതവണ യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി.

ഇയാളുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. ഓഗസ്റ്റ് 14 ന് യുവതിയെ കാണാതായിരുന്നു. ഇതോടെ യുവതിയുടെ ഉമ്മ പോലീസില്‍ പരാതി നൽകി. തുടര്‍ന്ന് യുവതിയെ 15ന് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. മരിക്കണമെന്ന ഉദ്ദേശത്തോടെ പോയതാണെന്നും, എന്നാല്‍ മക്കളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ബന്ധുവീട്ടില്‍ പോയി തിരികെ വരുകയായിരുന്നെന്നും യുവതി പോലീസിനോട് പറഞ്ഞു.

എന്തിനാണ് ആത്മഹത്യ ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന പോലീസുകാരുടെ ചോദ്യത്തിലാണ് താൻ പലതവണ പീഡിപ്പിക്കപ്പെട്ടതായി യുവതി വെളിപ്പെടുത്തിയത്. 218-ലും സമാനരീതിയില്‍ പീഡനത്തിനിരയായതായി യുവതി പോലീസില്‍ മൊഴി നല്‍കി. ഇതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button