Latest NewsNewsIndia

അൽ ഖ്വയ്ദ ബന്ധം: റഹ്‌മാൻ മദ്രസകളിൽ രാജ്യവിരുദ്ധത പഠിപ്പിച്ചു, നിരവധി യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തു

ബോംഗൈഗാവ്: മദ്രസയുടെ മറവിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ അറസ്റ്റിലായ മദ്രസ അദ്ധ്യാപകൻ ഹാഫിസുൾ റഹ്മാനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ട്. അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഇയാൾ മദ്രസകളിൽ പഠിക്കാനെത്തിയ വിദ്യാർത്ഥികളെ രാജ്യവിരുദ്ധത പഠിപ്പിച്ചുവെന്നും, നിരവധി യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തുവെന്നും പോലീസ് വെളിപ്പെടുത്തുന്നു. അറസ്റ്റിലായ ഹാഫിസുൾ റഹ്മാൻ ബംഗൈഗാവ് സ്വദേശി ആണ്.

അൽ ഖ്വയ്ദയുടെ ഇന്ത്യൻ ഘടകവുമായി ബന്ധമുള്ള ഇയാൾക്ക് ബംഗ്ലാദേശി ഭീകര സംഘടനയായ അൻസറുൾ ബംഗ്ല ടീമുമായും ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച ഗോൾപാറയിലെ ബോംഗൈഗാവ് ജില്ലയിലെ ജോഗിഘോപ മേഖലയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. നിലവിൽ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കിടെ അറസ്റ്റിലാകുന്ന നാലാമത്തെ മദ്രസ അധ്യാപകനാണ് ഇയാൾ.

Also Read:പിരീഡ്സ് സമയത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാൻ ഫൂട്ട് മസാജ്

ഹാഫിസുൾ കവൈത്താരിയിലെ ഖ്വയ്‌റാന മദ്രസയിലെ അദ്ധ്യാപകൻ ആണ്. ഭീകര സംഘടനയുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ബംഗൈഗാവ് പോലീസ് ബെൽട്ടാലി സ്വദേശിയായ അബ്ദുസ് ചൗഹാനെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റഹ്മാനെ പിടികൂടിയിരിക്കുന്നത്. അൽഖ്വായ്ദയുമായി ബന്ധമുള്ള രണ്ട് മദ്രസ അദ്ധ്യാപകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇസ്‌ലാമിക തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള രണ്ട് ഇമാമുമാരെ അസം പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അൻസറുല്ല ബംഗ്ലാ ടീമിനും (എബിടി) ഇസ്ലാമിക് ഭീകര സംഘടനയായ അൽ ഖ്വയ്ദ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുമെതിരായ വിപുലമായ ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമായാണ് രണ്ട് ഇമാമുമാരെ അസമിലെ ഗോൾപാറ പൊലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകളോളം പോലീസ് ഇവരെ ചോദ്യം ചെയ്തു. തിലപ്പാറ നാത്തുൻ മസ്ജിദ് ഇമാം ജലാലുദ്ദീൻ ഷെയ്ഖ് (49), മൊർനോയിയിലെ ടിങ്കുനിയ ശാന്തിപൂർ മസ്ജിദ് ഇമാം അബ്ദുസ് സുബ്ഹാൻ (43) എന്നിവരുടെ അറസ്റ്റിന് പിന്നാലെയാണ റഹ്‌മാനെയും അറസ്റ്റ് ചെയ്തത്.

Also Read:അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ സസ്പെന്‍ഷന്‍ ഫിഫ പിന്‍വലിച്ചു

ഞെട്ടിക്കുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളാണ് മദ്രസകളുടെ മറവിൽ റഹ്മാൻ നടത്തി വന്നതെന്ന് പോലീസ് പറയുന്നു. മദ്രസകളിൽ എത്തുന്ന വിദ്യാർത്ഥികളെ ഇയാൾ രാജ്യവിരുദ്ധതയാണ് പഠിപ്പിച്ച് വന്നിരുന്നത്. നിരവധി യുവാക്കളെ ഇയാൾ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി റഹ്മാനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായ മറ്റ് മദ്രസ അദ്ധ്യാപകർക്കൊപ്പം ഇരുത്തി ഇയാളെ ചോദ്യം ചെയ്യും.

അൽ ഖ്വയ്ദയുമായി ബന്ധമുള്ള 34-ലധികം പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ടെന്ന് ഡിജിപി അസം ഭാസ്കർ ജ്യോതി മഹന്ത മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം ഗൂഢാലോചനകൾ നാട്ടിൽ നടത്താൻ അസം പോലീസ് അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

‘അസാമിൽ വ്യത്യസ്ത തരം മദ്രസ ഗ്രൂപ്പുകളുണ്ട്. പുതിയ ചില ഗ്രൂപ്പുകൾ പുതിയതായി മുളപൊട്ടി അവർ മുതലെടുപ്പ് നടത്തുന്നു. അസമിന് പുറത്ത് നിന്ന് ഗൂഢാലോചന നടക്കുന്നു, നിലവിൽ ബംഗ്ലാദേശിൽ നിന്നും അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ നിന്നും യുവാക്കളെ സമൂലവൽക്കരണം പ്രചരിപ്പിക്കാൻ ഈ ഗ്രൂപ്പുകൾ ചെയ്യുന്നു’, ഡി.ജി.പി കൂട്ടിച്ചേർത്തു.

Also Read:പോപ്പുലർഫ്രണ്ട് പരിപാടിയിൽ ചീഫ് വിപ്പും, കോൺഗ്രസ് നേതാവും: ഇരുകൂട്ടരും മത്സരിച്ച് മതഭീകരസംഘടനയെ വളർത്തുന്നു: സുരേന്ദ്രൻ

മോറിഗാവ് ജില്ലാ ഭരണകൂടം മൊയ്‌റാബാരി മേഖലയിലെ ജാമിഉൽ ഹുദാ മദർസ തകർത്ത് ആഴ്ചകൾക്ക് ശേഷമാണ് ജിഹാദി ഭീകരർക്കെതിരായ അടിച്ചമർത്തൽ അസം പോലീസ് ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്. ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകര സംഘടനയായ അൻസറുല്ല ബംഗ്ലാ ടീം & എക്യുഐഎസ് (ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദ) എന്നിവയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മദ്രസ നടത്തിക്കൊണ്ടിരുന്ന മുഫ്തി മുസ്തഫയെ കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മദ്രസ സീൽ ചെയ്തു. ഇതിന് പിന്നാലെ
ദുരന്തനിവാരണ നിയമവും യുഎപിഎ നിയമവും പ്രകാരം മദ്രസ പൊളിച്ച് നീക്കുകയും ചെയ്തു. ആവശ്യമായ അനുമതികളില്ലാതെയാണ് മദ്രസ നിർമ്മിച്ചതും പ്രവർത്തിച്ചതും.

43 കുട്ടികൾ ആയിരുന്നു ഈ മദ്രസയിൽ പഠനം നടത്തിയിരുന്നത്. ഇവരെ രക്ഷിതാക്കളുടെ സഹകരണത്തോടെ വിവിധ ജനറൽ സ്കൂളുകളിൽ പ്രവേശനം നേടാൻ ഭരണകൂടം സഹായിച്ചു. തീവ്രവാദ മൊഡ്യൂളുകൾ സ്ഥാപിച്ച് മദ്രസകൾ ജിഹാദി പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞത് ഏറെ വിവാദമായിരുന്നു.

നിലവിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അൻസറുല്ല ബംഗ്ലാ ടീം സംസ്ഥാനത്ത് ഏറ്റവും സജീവമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് എബിടിയുടെ അഞ്ച് മൊഡ്യൂളുകളാണ് പിടികൂടിയത്. അസം പോലീസും കേന്ദ്ര ഏജൻസികളും ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സംഘങ്ങളെ പിടികൂടിയത്. തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ അൻസറുല്ല ബംഗ്ലാ ടീമിനെ ബംഗ്ലാദേശിൽ വിലക്കിയത് ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button