ഡല്‍ഹി: സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിയുന്നതായി സൂചന. ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്നാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിയുന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാല്‍ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചതായി സി.പി.എം. കേന്ദ്ര നേതാക്കള്‍ അറിയിച്ചു.
അതേസമയം, ഞായറാഴ്ച തിരുവനന്തപുരത്ത് ചേരുന്ന അവെയ്‌ലബിള്‍ പി.ബി. യോഗത്തിൽ വിഷയം ചര്‍ച്ച ചെയ്യും. സീതാറാം യെച്ചൂരി പ്രകാശ് കാരാട്ട് എന്നിവർ ഉള്‍പ്പെടെ തിരുവനന്തപുരത്തുള്ള പി.ബി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും.
വ്യാജ സർവ്വകലാശാലകളുടെ പട്ടിക പുതുക്കി യു.ജി.സി: കേരളത്തിലേതടക്കം 21 എണ്ണം കരിമ്പട്ടികയിൽ
കോടിയേരി ബാലകൃഷ്ണന് അവധി നല്‍കി താല്‍ക്കാലിക സെക്രട്ടറിയെ തീരുമാനിക്കണോ അതോ സ്ഥിരം സംവിധാനം വേണമോ എന്ന വിഷയത്തെക്കുറിച്ച് ഞായറാഴ്ച ചേരുന്ന പി.ബി. യോഗത്തില്‍ തീരുമാനമെടുക്കും. നേരത്തെ, കോടിയേരി ബാലകൃഷ്ണൻ ചികിത്സയിലായിരുന്ന സമയത്ത് മുതിർന്ന സി.പി.എം നേതാവ് എ. വിജയരാഘവൻ ആക്ടിങ് സെക്രട്ടറിയായി ചുമതല വഹിച്ചിരുന്നു.
Post Your Comments