കൊച്ചി: കണ്ണൂർ സ്വദേശിയായ ഓട്ടോഡ്രൈവറെ കടവന്ത്ര പാലാത്തുരുത്തിലെ വാടക വീട്ടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സ്വദേശി രാജീവ് (48) ആണ് മരിച്ചത്.
മുറിയില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന്, ഇന്നലെ രാവിലെ കെട്ടിട ഉടമയും പരിസരവാസികളും ചേർന്ന് പരിശോധന നടത്തിയപ്പോൾ ആണ് മൃതദേഹം മുറിക്കുള്ളില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി ഇയാളെ പുറത്തേക്ക് കാണാനില്ലായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. ഇയാൾ കടവന്ത്രയിൽ താമസം തുടങ്ങിയിട്ട് രണ്ടു മാസമേ ആയുള്ളൂ.
കടവന്ത്ര പൊലീസ് മേൽനടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
Post Your Comments