Latest NewsNewsIndia

‘താക്കോൽ ദ്വാരം പോലുമില്ലാതിരുന്ന മുറിയിൽ നിന്നും സവർക്കർ ബുള്‍ബുള്‍ പക്ഷികളുടെ ചിറകിലേറി മാതൃരാജ്യം സന്ദര്‍ശിച്ചു’

ബംഗളൂരു: ‘സവർക്കറെ പാർപ്പിച്ച ജയിൽ മുറിയിൽ ഒരു താക്കോൽ ദ്വാരം പോലുമില്ലായിരുന്നു. പക്ഷേ, എവിടെ നിന്നോ ബുൾബുൾ പക്ഷികൾ അദ്ദേഹത്തിന്റെ മുറി സന്ദർശിക്കാറുണ്ടായിരുന്നു. സവർക്കർ എല്ലാ ദിവസവും മാതൃഭൂമി സന്ദർശിക്കാൻ ആ ബുൾബുൾ പക്ഷികളുടെ ചിറകിൽ ഇരുന്നു പുറത്തേക്ക് പറന്നു’ – കർണാടകയിലെ സ്‌കൂൾ പാഠപുസ്തകത്തിൽ സവർക്കറെ പ്രകീർത്തിച്ച് കൊണ്ടെഴുതിയ വാക്കുകളാണിത്.

ശിവമോഗയിൽ വീർ സവർക്കറുടെ ഫ്‌ളെക്‌സുകൾ നീക്കം ചെയ്‌തതിനെ ചൊല്ലിയുണ്ടായ അക്രമത്തിനും വിനായ ചതുർത്ഥി ദിനത്തിൽ ഗണേശ വിഗ്രഹങ്ങൾക്ക് സമീപം അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിക്കുന്നതിലുള്ള എതിർപ്പിനും പിന്നാലെയാണ്, സ്‌കൂൾ പാഠപുസ്തകങ്ങളിൽ വീർ സവർക്കറിനെ പ്രകീർത്തിച്ച് കൊണ്ടുള്ള പാഠ്യഭാഗങ്ങൾ. ഇതോടെ സംസ്ഥാനത്ത് പാഠപുസ്തക പരിഷ്‌കരണ വിവാദം വീണ്ടും ഉയർന്നു.

വിജയമാല രചിച്ച ‘രക്തഗ്രൂപ്പ്’ എന്ന മുൻ പാഠത്തിന് പകരം ‘കാലവനു ഗെഡ്ഡവരു’ (കാലത്തോട് ജയിച്ചവർ) എന്ന പാഠഭാഗത്തിലാണ് സവർക്കർ കുറിച്ച് പരാമർശിക്കുന്നത്. കെ.കെ ഗാട്ടിയാണ് ഇതെഴുതിയിരിക്കുന്നത്. വീർ സവർക്കറിനെ പാർപ്പിച്ച ആൻഡമാൻ സെല്ലുലാർ ജയിലിൽ രചയിതാവ് നടത്തിയ സന്ദർശനത്തിന്റെ ആദ്യ വ്യക്തി വിവരണമാണ് പാഠം പറയുന്നത്.

വീർ സവർക്കറുടെ സെല്ലും എഴുത്തുകാരൻ ചിത്രീകരിച്ചു. സവർക്കറുടെ സെല്ലിന് വായുസഞ്ചാരമില്ലെങ്കിലും ബുൾബുൾ പക്ഷികൾ പറന്നുയർന്നുവെന്നും സവർക്കർ അവരുടെ ചിറകിൽ ഇരുന്ന് എല്ലാ ദിവസവും മാതൃരാജ്യത്തിന്റെ ഭൂമിയെ സ്പർശിച്ചുവെന്നും പാഠ്യഭാഗത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.

വസ്‌തുതകൾ പെരുപ്പിച്ചുകാട്ടിയെന്നാണ് സോഷ്യൽ മീഡിയ ഇതിനെതിരെ ആരോപിക്കുന്നത്. അതിനിടെ, കർണാടകയിലെ തുംകൂർ സർവ്വകലാശാല വീർ സവർക്കറിനെക്കുറിച്ച് ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇത് പുതിയ വിവാദം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. സിന് ഡിക്കേറ്റ് യോഗം തീരുമാനത്തിന് അംഗീകാരം നൽകിയതായും, ഇതുസംബന്ധിച്ച നിർദേശം സർക്കാരിന് സമർപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണെന്നും വൃത്തങ്ങൾ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button