KeralaLatest NewsNews

വിവരം നൽകിയില്ല: ഫിനാൻഷ്യൽ കോർപ്പറേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തി

കോഴിക്കോട്: ഫിനാൻഷ്യൽ കോർപ്പറേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തി. ആവശ്യപ്പെട്ട രേഖയുടെ കരട് ഓഫീസിലുണ്ടെന്ന് മറുപടി നൽകയിട്ടും പകർപ്പ് നൽകാത്തതിനാണ് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ കോഴിക്കോട് ശാഖയിലെ മൂന്നു ഉദ്യോഗസ്ഥർക്ക് പിഴ ലഭിച്ചത്. ഇവർ 5000 രൂപ വീതം പിഴ അടയ്ക്കണമെന്നാണ് ഉത്തരവ്. സംസ്ഥാന വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കീമിന്റേതാണ് ഉത്തരവ്.

Read Also: സഹോദരിയുടെ യാത്ര തടയാനായി യുവാവിന്‍റെ വ്യാജ ബോംബ് ഭീഷണി: വിമാനം വൈകിയത് ആറുമണിക്കൂർ

കോഴിക്കോട് പാവങ്ങാട് മിഡോവ്സിൽ ഡോ എം എം അബ്ദുൽ സലാമിന്റെ പരാതിയിൽ ഓഗസ്റ്റ് 19 ന് കമ്മീഷണർ കോഴിക്കോടെത്തി ഇരുവിഭാഗത്തെയും കേട്ടിരുന്നു. ഡോ സലാമിന്റെ ഒന്നാം അപേക്ഷയിൽ മറുപടി നിഷേധിച്ച ശാന്താദേവി 5000 രൂപ, അപ്പീൽ അപേക്ഷയിൽ വിവരം നൽകാതിരുന്ന കെ. ജാഫർ 5000 രൂപ, വിവരം പക്കലുണ്ടെന്നും എന്നാൽ നൽകാൻ കഴിയില്ലെന്നും അറിയിച്ച സോഫിയ എസ് 5000 രൂപയും പിഴയൊടുക്കാനാണ് കമ്മീഷണർ ഉത്തരവായത്. ഇവർ 14 ദിവസത്തിനകം തുക വിവരാവകാശ കമ്മീഷനിൽ അടയ്ക്കണം.

അപേക്ഷകൻ 7,50,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. അത് നൽകാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനും കെ എഫ് സിയോട് കമ്മീഷണർ നിർദ്ദേശിച്ചു.

Read Also: ഒരു മാസികയുടെ മുഖചിത്രം മലയാളികളെ പ്രകോപിതരാക്കുന്നതെങ്ങനെ? ഇന്ദു മേനോന്റെ കവർ ചിത്രം വിവാദം ആകുമ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button