കൊച്ചി: ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സില്‍. ക്രൊയേഷ്യന്‍ ടോപ് ഡിവിഷന്‍ ക്ലബ്ബ് എച്ച്എന്‍കെ ഹയ്ദുക് സ്പ്ളിറ്റില്‍ നിന്നാണ് 29കാരനായ ദിമിത്രിയോസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഗ്രീക്ക് ക്ലബ്ബ് അട്രോമിറ്റോസ് പിറായുസിനൊപ്പമാണ് താരം യൂത്ത് കരിയര്‍ ആരംഭിക്കുന്നത്. 2009ല്‍ ഒളിംപിയാകോസിന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു.
2012നും 2014നും ഇടയില്‍ വിവിധ ഗ്രീക്ക് ക്ലബ്ബുകളായ പനിയോനിയോസ് ഏതന്‍സ്, അറിസ് തെസലോനികി, എര്‍ഗോടെലിസ് എഫ്സി എന്നിവയ്ക്കായി വായ്പാടിസ്ഥാനത്തില്‍ കളിച്ച താരം ഒളിംപിയാകോസില്‍ തിരിച്ചെത്തുന്നതിന് മുമ്പായി 49 മത്സരങ്ങളില്‍ 14 ഗോളും നേടി. ഒളിംപിയാകോസില്‍ 17 കളിയില്‍ നാല് ഗോളും നേടി. 2015ല്‍ ബുണ്ടസ് ലീഗ് രണ്ടാം ഡിവിഷന്‍ ക്ലബ്ബ് കാള്‍ഷ്രുഹെറുമായി വായ്പാടിസ്ഥാനത്തില്‍ കരാറൊപ്പിട്ടു.
Read Also:- അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ സസ്പെന്‍ഷന്‍ ഫിഫ പിന്‍വലിച്ചു
ഗ്രീസിനായി എല്ലാ യൂത്ത് വിഭാഗങ്ങളിലും ദിമിത്രിയോസ് പ്രതിനിധീകരിച്ചിട്ടുണ്ട്. 46 മത്സരങ്ങളില്‍ 19 ഗോളും കരിയറിൽ നേടി. യൂറോപ്യന്‍ അണ്ടര്‍ 19 ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ ടീമിനൊപ്പമുണ്ടായിരുന്നു. ടൂര്‍ണമെന്റിലെ രണ്ടാമത്തെ ടോപ് സ്‌കോററുമായി. ഗ്രീസ് ദേശീയ ടീമിനായി അഞ്ച് തവണ കളിച്ചു. ഈ സമ്മറിലെ കെബിഎഫ്സിയുടെ അവസാനത്തെ വിദേശ താര കരാറാണ് ദിമിത്രിയോസ് ഡയമാന്റകോസിന്റേത്.
Post Your Comments