IdukkiKeralaNattuvarthaLatest NewsNews

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പ​തി​നാ​റു​കാ​രി​യെ പീഡിപ്പിച്ചു: യു​വാ​വി​ന് 12 വ​ർ​ഷം കഠിന ത​ട​വും പിഴയും

ഇ​ടു​ക്കി ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി.​ജി. വ​ർ​ഗീ​സാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്

ചെ​റു​തോ​ണി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പ​തി​നാ​റു​കാ​രി​യെ പീഡിപ്പിച്ച കേ​സി​ൽ യു​വാ​വി​ന് 12 വ​ർ​ഷം ക​ഠി​ന ത​ട​വും 15,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ഇ​ടു​ക്കി ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി.​ജി. വ​ർ​ഗീ​സാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

2016-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ വീ​ട് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്ത് റോ​ഡു​പ​ണി​ക്കു ഹി​റ്റാ​ച്ചി ഓ​പ്പ​റേ​റ്റ​റാ​യി വ​ന്ന വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​യാ​യ ജി​ന്‍റോ​യാ​ണ് (25) പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ചത്. മാ​താ​പി​താ​ക്ക​ളി​ല്ലാ​തി​രു​ന്ന സ​മ​യം വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ‘ഫാരിസ് അബൂബക്കർ മുഹമ്മദ്‌ റിയാസിന്റെ അമ്മാവൻ’: കേരളം ഭരിക്കുന്നത് അദ്ദേഹമാണെന്ന് പി.സി ജോർജ്

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന കു​റ്റ​ത്തി​ന് ഏ​ഴു വ​ർ​ഷ​ത്തെ ക​ഠി​ന ത​ട​വും 10,000 രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചു. കൂ​ടാ​തെ, വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി എ​ന്ന കു​റ്റ​ത്തി​ന് അ​ഞ്ചു വ​ർ​ഷ​ത്തെ ത​ട​വും 5,000 രൂ​പ പി​ഴ​യു​മാ​ണ് വി​ധി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ടു​ക്കി പൊ​ലീ​സാണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. വാ​ദി​ക്കു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സ​നീ​ഷ് ഹാ​ജ​രാ​യി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button