KeralaNewsBusiness

കൊച്ചി വൺ കാർഡിൽ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ആക്സിസ് ബാങ്ക്

ആമസോൺ പേയുമായുളള സഹകരണത്തിലൂടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഇളവുകളാണ്

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക്. ഇത്തവണ കൊച്ചി വൺ കാർഡിലാണ് ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പുതിയ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയതോടെ ഉപഭോക്താക്കൾക്ക് ധാരാളം ഇളവുകൾ നേടാൻ സാധിക്കും.

ആമസോൺ പേയുമായുളള സഹകരണത്തിലൂടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഇളവുകളാണ്. റീചാർജുകൾ, ബിൽ അടയ്ക്കൽ, യൂട്ടിലിറ്റി പേയ്മെന്റ് എന്നിവ ചെയ്യുമ്പോൾ നിരവധി ഇളവുകൾ ലഭിക്കുന്നുണ്ട്. കൂടാതെ, ആക്സിസ് ബാങ്കിന്റെ ഡൈനിംഗ് ലൈറ്റ് ആനുകൂല്യങ്ങളും കൊച്ചി വൺ കാർഡിലെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

Also Read: സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലു​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം: യുവാവ് പിടിയിൽ

ഏകദേശം 30ലധികം റസ്റ്റോറന്റുകളിൽ കൊച്ചി വൺ കാർഡിന്റെ സേവനം ലഭ്യമാണ്. ഇതിലൂടെ ഭക്ഷണ, പാനീയ ബില്ലുകൾക്ക് ഇളവ് നേടാൻ കഴിയും. കൂടാതെ, എച്ച് ആന്റ് സി സ്റ്റോഴ്സ്, ലുലു മാൾ, മലബാർ പ്ലാസ തുടങ്ങിയ സ്ഥാപനങ്ങളിലും കാർഡ് ഉടമകൾക്ക് ആകർഷകമായ ആനുകൂല്യങ്ങൾ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button