KeralaLatest NewsNews

‘ഹാട്രിക് ഹിറ്റ് അടിച്ചിട്ടേ മുഖ്യമന്ത്രി സ്ഥാനം വിടാൻ പാടുള്ളൂ ക്യാപ്റ്റൻ’: പിണറായി വിജയൻ തന്റെ ലീഡർ ആണെന്ന് ഒമർ ലുലു

കൊച്ചി: കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഭരണത്തിലിരിക്കുന്ന പാർട്ടി തന്നെ അടുത്ത തിരഞ്ഞെടുപ്പിലും മത്സരിച്ച് വിജയിക്കുന്നത്. പിണറായി സർക്കാർ എന്ന് മാത്രം വിശേഷിപ്പിച്ച ഇടത്ത് നിന്നും, രണ്ടാം പിണറായി സർക്കാർ എന്ന് വിശേഷിപ്പിക്കുന്നതിലേക്ക് എൽ.ഡി.എഫ് ഭരണത്തെ മുന്നോട്ട് കൊണ്ടുപോയി. ആദ്യമായി അടുപ്പിച്ച് രണ്ട് തവണ ഭരിക്കുന്ന സർക്കാർ എന്ന പ്രത്യേകതയും പിണറായി സർക്കാരിനുണ്ട്. ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം പിണറായി ബ്രാൻഡാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ, പിണറായി വിജയൻ മൂന്നാം തവണയും അധികാരത്തിൽ വരണമെന്ന് സംവിധായകൻ ഒമർ ലുലു പറയുന്നു.

പിണറായി വിജയൻ ഹാട്രിക് അടിക്കണമെന്നും, ഹാട്രിക് മുഖ്യമന്ത്രിയെന്ന വിശേഷണം നേടണമെന്നും സംവിധായകൻ പറയുന്നു. മൂന്ന് വിജയങ്ങൾ ഒരു ചരിത്രമാണെന്നും, അതുകൊണ്ട് ആ റെക്കോഡ്‌ കൂടി തൂക്കിയടിച്ചിട്ടേ മുഖ്യമന്ത്രി സ്ഥാനം വിടാൻ പാടുള്ളൂ എന്നുമാണ് ഒമർ ലുലു പറയുന്നത്. പിണറായി വിജയനെ ക്യാപ്റ്റനെന്നും, എന്റെ ലീഡർ എന്നുമാണ് ഒമർ ലുലു അഭിസംബോധന ചെയ്തിരിക്കുന്നത്. സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായിരിക്കുന്നത്.

അതേസമയം, ഒമർ ലുലു പിണറായി വിജയനെ ട്രോളിയതാണെന്ന കമന്റുകൾ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ, പോസ്റ്റിന് ലാൽ സലാം പറഞ്ഞവരോട് ‘ഞാന്‍ സഖാവ് ഒന്നും അല്ല. പിണറായി വിജയൻ എന്ന ലീഡറെ ഇഷ്‌ടം’ എന്ന മറുപടിയാണ് ഒമർ ലുലു നൽകുന്നത്. പിണറായി വിജയനെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ. 3 വർഷം കൂടി ഭരിച്ചാൽ കേരളം ജപ്തിയുടെ വക്കിൽ എത്തിച്ചു തരും കിറ്റപ്പൻ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button