Latest NewsNewsIndia

‘ഭയം തോന്നുന്നു’: ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടതിൽ പ്രതികരിച്ച് ഒമര്‍ അബ്ദുള്ള

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി അംഗത്വം രാജി വെച്ചതില്‍ പ്രതികരണവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. രാജ്യത്തെ മഹത്തായ പാർട്ടി പൊട്ടിത്തെറിക്കുന്നത് കാണുന്നത് അത്യന്തം സങ്കടവും ഭയാനകവുമാണെന്ന് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. ഗുലാം നബി ആസാദിന്റെ രാജിക്കത്ത് വളരെ വേദനാജനകമാണ്. ഇന്ത്യയിലെ മഹത്തായ പാർട്ടി ഇത്തരത്തില്‍ പൊട്ടിതെറിക്കുന്നത് കാണുന്നത് സങ്കടകരവും ഭയാനകവുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, ഗുലാം നബി പാർട്ടി വിട്ടത് കലാപക്കൊടി ഉയർത്തിയ ശേഷമാണ്. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമാണ് ആസാദ് രാജി കത്തിൽ ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധി പക്വതയില്ലാത്ത വിധം പെരുമാറിയെന്നും രാഷ്ട്രീയ ഇടം ബി.ജെ.പിക്ക് വിട്ട് നൽകിയെന്നും അദ്ദേഹം ആരോപിച്ചു. തീരുമാനം എടുത്തത് ഹൃദയവേദനയോടെ ആണെന്ന് പറഞ്ഞ് അദ്ദേഹം, മുതിർന്നവരും പരിചയസമ്പന്നരുമായ നേതാക്കളെ രാഹുൽ ഗാന്ധി ഒതുക്കിയെന്നും ആരോപിച്ചു.

Also Read:മത്സ്യത്തിലെ മായം തിരിച്ചറിയാൻ

ജമ്മു കശ്മീരിൽ പാർട്ടിയുടെ പ്രചാരണ മേധാവി സ്ഥാനം നിരസിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ആസാദിന്റെ രാജി. രാജ്യസഭയിൽ എട്ട് തവണ സേവനമനുഷ്ഠിച്ചിട്ടും, മാർച്ചിൽ ഉപരിസഭയിൽ നിന്ന് വിരമിച്ച ആസാദിനെ കോൺഗ്രസ് ഉപരിസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നില്ല. ഇതിനെ തുടർന്ന് അദ്ദേഹം കോൺഗ്രസുമായി ഉടക്കി. ഏറെ നാളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്നു ഗുലാം നബി ആസാദ്. പാര്‍ട്ടിയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് വിമത ശബ്ദം ഉയര്‍ത്തിയ ജി-23 നേതാക്കളില്‍ പ്രമുഖനുമായിരുന്നു അദ്ദേഹം. ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള തന്റെ അരനൂറ്റാണ്ട് പഴക്കമുള്ള ബന്ധം അവസാനിപ്പിക്കാനും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവയ്ക്കാനും താൻ തീരുമാനിച്ചതായി ആസാദ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button