ആലുവ: നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. വേങ്ങൂർ വെസ്റ്റ് നെടുങ്ങപ്ര കല്ലിടുമ്പിൽ അമലിനെ (26)യാണ് മൂന്നാംതവണ കാപ്പ ചുമത്തി ജയിലിലടച്ചത്.
ആറു വർഷത്തിനുള്ളിൽ കുറുപ്പംപടി, കോതമംഗലം, അങ്കമാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ന്യായവിരുദ്ധമായി സംഘംചേരൽ, ആയുധനിയമം തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്.
Read Also : അഗ്നിപഥ് പദ്ധതി: ഇന്ത്യൻ സൈന്യത്തിൽ ഗൂർഖകളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് നേപ്പാൾ
2017-ൽ അമലിനെ കാപ്പ നിയമപ്രകാരം ആറു മാസം കരുതൽ തടങ്കലിൽ അടച്ചിരുന്നു. വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിനാൽ 2020 ഒക്ടോബർ മുതൽ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി ജയിലിലടച്ചു.
ശിക്ഷാ കാലവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ കഴിഞ്ഞ മാർച്ചിൽ കുറുപ്പംപടി നെടുങ്ങപ്രയിൽ ലോറി ഡ്രൈവറോട് പണം ആവശ്യപ്പെടുകയും കൊടുക്കാത്തതിനാൽ ലോറി തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതേത്തുടർന്നാണ് വീണ്ടും അമലിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചത്.
Post Your Comments