തിരുവനന്തപുരം: റോഡരികിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷ അടിച്ചു തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. അഴൂർ വില്ലേജിൽ മുട്ടപ്പലം സ്വദേശി അനൂപ്, മനു, നടവലിയ വിളവീട്ടിൽ സോനു, നടവലിയവിള വീട്ടിൽ വിഷ്ണു എന്നിവരെയാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : ഐക്യരാഷ്ട്രസഭയിൽ റഷ്യയ്ക്കെതിരെ ആദ്യമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ: വിട്ടുനിന്ന് ചൈന
അഴൂർ ഗണപതിയാം കോവിലിനു സമീപം ആണ് സംഭവം. കഴിഞ്ഞ് 18-ന് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് അഴൂർ അമ്പലത്തിലെ ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടിയെ തിരികെ കൊണ്ടുപോകുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തിലുള്ള വിരോധ കാരണത്താലാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവിയുടെ നർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി ജി.ബിനു, ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ജി. ബി. മുകേഷ് തുടങ്ങിയവർ അറസ്റ്റിനു നേതൃത്വം നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments