Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest NewsNewsBollywoodEntertainmentMovie Gossips

വെറുമൊരു തമാശയാണ് താൻ ഉദ്ദേശിച്ചത്, ആലിയയ്ക്ക് അത് മനസിലായി: ഖേദം പ്രകടിപ്പിച്ച് രണ്‍ബീര്‍

മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ആലിയയുടെയും രണ്‍ബീറിന്‍റെയും വിവാഹം. വിവാഹശേഷം കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരദമ്പതികൾ. അടുത്തിടെയാണ് താൻ ഗര്‍ഭിണിയാണെന്ന വിവരം ആലിയ പരസ്യമായി ഏവരെയും അറിയിച്ചത്.

ഇതിനിടെ ഗര്‍ഭിണിയായ ആലിയയുടെ ശരീരത്തെ പറ്റി സോഷ്യൽ മീഡിയയിൽ രണ്‍ബീര്‍ കപൂര്‍ നടത്തിയ പരാമര്‍ശം വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. രണ്‍ബീറിന്റേത് സ്ത്രീവിരുദ്ധമായ പ്രസ്താവനയാണെന്നും, ഇത് ബോഡി ഷെയിമിംഗ് ആയി കണക്കാക്കണമെന്നുമാണ് ഭൂരിപക്ഷം ആൾക്കാരും അഭിപ്രായപ്പെട്ടത്. രണ്‍ബീറിന്‍റെ പരാമര്‍ശമടങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയരീതിയിൽ ചർച്ചയായിരുന്നു.

അക്ഷയ മറ്റൊരു അഞ്ജന ആയേനെ, ഓർമ്മയുണ്ടോ ചിന്നു സുൽഫിക്കറായി മാറിയ അഞ്ജന ഹരീഷിനെ?: അഞ്‍ജു പാർവതി

പുതിയ ചിത്രമായ ‘ബ്രഹ്മാസ്ത്ര’യുടെ പ്രമോഷൻ പരിപാടിക്കിടെ, ആലിയ ഗര്‍ഭിണിയായ ശേഷം ‘പരന്നുവരുന്നു’ എന്ന് രണ്‍ബീര്‍ പറഞ്ഞിരുന്നു. സംഭവം പിന്നീട് വലിയ വിവാദമാവുകയായിരുന്നു. എന്നാൽ ഇപ്പോൾ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് രണ്‍ബീർ. വെറുമൊരു തമാശയാണ് താൻ ഉദ്ദേശിച്ചതെന്നും ആലിയയ്ക്ക് അത് മനസിലായെന്നും രണ്‍ബീര്‍ വ്യക്തമാക്കി.

‘ഞാനെന്‍റെ ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അതൊരു തമാശ മാത്രമായിരുന്നു. പക്ഷേ ആര്‍ക്കും അത് തമാശയായി തോന്നിയില്ല. എന്‍റെ ഉദ്ദേശം മറ്റൊന്നുമായിരുന്നില്ല. ഞാൻ ആലിയയോട് ഇതെപ്പറ്റി സംസാരിച്ചപ്പോള്‍ അവള്‍ ചിരിച്ചുതള്ളി. എന്‍റെ ഹ്യൂമര്‍ സെൻസ് ചില സമയത്ത് ഇങ്ങനെയാണ്. എനിക്ക് തന്നെ തിരിച്ചടിയാകും. എന്‍റെ സംസാരം ആര്‍ക്കെങ്കിലും പ്രശ്നമായെങ്കില്‍ ആത്മാര്‍ത്ഥമായും ഞാനതില്‍ ഖേദിക്കുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു,’ രണ്‍ബീർ പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button