
പൂവാർ: ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കാഞ്ഞിരംകുളം തടത്തികുളം ചുണ്ടയിൽപേട്ടു വീട്ടിൽ എഡ്വേർഡ്(68)ആണ് മരിച്ചത്.
Read Also : പാലാ ടൗണില്‍ പ്രധാന പോക്കറ്റ് റോഡില്‍ കുഴി രൂപപ്പെട്ടു
ഇന്നലെ രാവിലെ 6.30-ന് കാഞ്ഞിരംകുളം ജംഗ്ഷനിൽ പോയി ചായ കുടിച്ച് മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഇടിച്ചശേഷം വാഹനം നിറുത്താതെ പോയി. ഉടൻ തന്നെ ഇദ്ദേഹത്തെ നാട്ടുകാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. ഭാര്യ: പരേതയായ സുലോചന. മക്കൾ: ബിനു, എബി, രതീഷ്. മരുമക്കൾ: ബെനറ്റ്, അനിത, സജിത.
Post Your Comments