പ്രവർത്തനം വിപുലീകരിക്കാൻ ഒരുങ്ങി മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സ് ലിമിറ്റഡ് (എംഐബിഎൽ). റിപ്പോർട്ടുകൾ പ്രകാരം, മാഡ് എബൗട്ട് വീൽസുമായാണ് എംഐബിഎൽ പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രിക് മൊബിലിറ്റി, ഓട്ടോമോട്ടീവ് സൊല്യൂഷൻസ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് മാഡ് എബൗട്ട് വീൽസ്.
മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാൻഷൽ സർവീസിന്റെ ഉപകമ്പനിയായ എംഐബിഎൽ പുതിയ പങ്കാളിത്ത പ്രഖ്യാപനത്തിലൂടെ നിരവധി കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് കൂടുതൽ ആനുകൂല്യം ലഭിക്കുക. ഇത്തരം വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് സമഗ്ര മോട്ടോർ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ നൽകാൻ എംഎഡബ്ല്യു ഡീലർമാർക്ക് അവസരം ലഭിക്കുന്നതാണ്. ഇരുകമ്പനികളുടെയും സംയുക്ത സേവനം ഉടൻ തന്നെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
Also Read: ഇന്ദുലേഖ അച്ഛനും വിഷം നൽകി: കടുംകൈ ചെയ്തത് വിദേശത്ത് നിന്ന് വന്ന ഭർത്താവ് ആ ‘രഹസ്യം’ അറിയാതിരിക്കാൻ
Post Your Comments