CricketLatest NewsNewsSports

ന്യൂസിലന്‍ഡ് എ ടീമിനെതിരായ ചതുര്‍ദിന പരമ്പര: ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു, പ്രിയങ്ക് പാഞ്ചാൽ നയിക്കും

മുംബൈ: ന്യൂസിലന്‍ഡ് എ ടീമിനെതിരായ ചതുര്‍ദിന പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. പ്രിയങ്ക് പാഞ്ചാലാണ് നായകന്‍. വെസ്റ്റ് ഇന്‍ഡീസിനും സിംബാബ്‌വെക്കും എതിരായ ഏകദിന പരമ്പരകളില്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിച്ച റുതുരാജ് ഗെയ്ക്‌വാദ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ എ ടീമിലിടം നേടിയപ്പോള്‍ മലയാളി താരം സഞ്ജു സാസംണ്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ഇടം നേടിയില്ല.

കെ എസ് ഭരതും ഉപേന്ദ്ര യാദവുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാർ. അഭിമന്യു ഈശ്വരന്‍, രജത് പീട്ടീദാര്‍, രഞ്ജി ട്രോഫിയില്‍ മുംബൈക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്ത സര്‍ഫ്രാസ് ഖാന്‍, മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മ, ലെഗ് സ്പിന്നര്‍ രാഹുല്‍ ചാഹര്‍, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കളിച്ച ഉമ്രാന്‍ മാലിക്ക് എന്നിവരും ടീമിലെത്തി.

ന്യൂസിലന്‍ഡ് എ ടീമിനെതിരെ മൂന്ന് ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ എ ടീം കളിക്കുക. ആദ്യ ചതുര്‍ദിന ടെസ്റ്റ് മത്സരം സെപ്റ്റംബര്‍ ഒന്നിന് ബെഗലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരംഭിക്കും. രണ്ടാം മത്സരം ഹുബ്ലിയിലെ രാജ്നഗര്‍ സ്റ്റേഡിയത്തിലും മൂന്നാം മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തിലും നടക്കും.

Read Also:- ബിപിയും തടിയും കുറയ്ക്കാന്‍ മുട്ടയുടെ വെള്ള

ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ചതുര്‍ദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: പ്രിയങ്ക് പഞ്ചാൽ (ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ, റുതുരാജ് ഗെയ്‌ക്‌വാദ്, രജത് പതിദാർ, സർഫറാസ് ഖാൻ, തിലക് വർമ്മ, കെഎസ് ഭരത് (WK), ഉപേന്ദ്ര യാദവ് (WK), കുൽദീപ് യാദവ്, സൗരഭ് കുമാർ, രാഹുൽ ചാഹർ, പ്രസീദ് കൃഷ്ണ, ഉമ്രാൻ മാലിക്, മുകേഷ് കുമാർ , യാഷ് ദയാൽ, അർസാൻ നാഗ്വാസ്വല്ല.

shortlink

Related Articles

Post Your Comments


Back to top button