രാജ്യത്ത് ഗോതമ്പിന് പിന്നാലെ ഗോതമ്പ് മാവിനും കയറ്റുമതി നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയിലേക്ക് കേന്ദ്രം നീങ്ങിയത്. ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിക്കരുതെന്ന നിയമം ഭേദഗതി ചെയ്താണ് ഇത്തവണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനത്തിലൂടെ രാജ്യത്ത് വിലക്കയറ്റം പിടിച്ചു നിർത്തി ഗോതമ്പ് മാവിന്റെ വിതരണം ഉറപ്പുവരുത്താനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ ആഭ്യന്തര വില കുതിച്ചുയരുന്നത് പിടിച്ചുനിർത്താൻ രാജ്യത്ത് ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലവും ഇന്ത്യ ഏർപ്പെടുത്തിയ കയറ്റുമതി നിരോധനവും ആഗോള തലത്തിൽ ഗോതമ്പിന്റെ വില കുതിച്ചുയരാൻ കാരണമായി. ഇക്കാലയളവിൽ നിരവധി രാജ്യങ്ങൾ ഇന്ത്യയോട് ഗോതമ്പിനായി അഭ്യർത്ഥന നടത്തിയിരുന്നു.
Post Your Comments