Latest NewsNewsLife StyleHealth & Fitness

ബ്രഡും പിസയും കഴിയ്ക്കുന്നവര്‍ അറിയാൻ

നിങ്ങള്‍ ദിവസവും കഴിയ്ക്കുന്ന ബ്രഡും ബണ്ണും നിങ്ങളെ മാരകമായ അര്‍ബുദത്തിലേക്ക് തള്ളിവിട്ടേക്കാം. രാജ്യത്തെ ജനപ്രിയ ഫാസ്റ്റ് ഫുഡ്‌ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന ബ്രഡ് മുതലായ ഭക്ഷ്യവസ്തുക്കളില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുള്ളതായി ഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌‌ എണ്‍വയോണ്‍മെന്റ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

രാജ്യത്ത് വില്‍ക്കുന്ന 38 ജനപ്രിയ ബ്രാന്‍ഡുകളുടെ ബ്രഡ്, ബണ്‍, റെഡി-ടു-ഈറ്റ് ബര്‍ഗര്‍ എന്നിവയില്‍ 84 ശതമാനത്തിലും ക്യാന്‍സറിന് കാരണമാകുന്ന പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ്‌ എന്നിവ അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തല്‍. ജനങ്ങളുടെ ആരോഗ്യത്തെ മുന്‍നിര്‍ത്തി ഇന്ത്യ ഒഴികെ മിക്ക രാജ്യങ്ങളും നിരോധിച്ച മാരക വിഷങ്ങളാണിവ.

Read Also : ബാക്ക് ടു സ്‌കൂൾ: യുഎഇയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ കോവിഡ് പരിശോധന

ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിച്ച ബേക്കറി വിഭവങ്ങളുടെ സാമ്പിളുകളിലാണ് പൊട്ടാസ്യം ബ്രോമേറ്റ്‌, പൊട്ടാസ്യം അയോഡേറ്റ്‌ എന്നീ അപകടകരമായ രാസവസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇവ രണ്ടും ക്യാന്‍സറിനു കാരണമാകുമെന്ന്‌ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റിസേര്‍ച്ച്‌ ഓണ്‍ ക്യാന്‍സര്‍ കണ്ടെത്തിയിരുന്നു. ഇവ തൈറോയിഡ് പ്രശ്നത്തിനും കാരണമാകും.

നിറമോ മണമോ രുചിയോ ഇല്ലാത്ത ഈ രാസാവസ്‌തുക്കള്‍ വയറുവേദന, ഛര്‍ദ്ദി, അതിസാരം, ബധിരത, തുടങ്ങിയവയ്‌ക്കു കാരണമാകും. മാത്രമല്ല, ഇവയുടെ സ്ഥിരമായ ഉപയോഗം വൃക്കയുടെ പ്രവര്‍ത്തനത്തെയും നാഡീ സംവിധാനങ്ങളെയും തകര്‍ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button