
തലയോലപ്പറമ്പ്: വളർത്തു നായയുടെ ആക്രമണത്തിൽ അധ്യാപികയ്ക്ക് പരിക്ക്. തലയോലപ്പറമ്പ് മിഠായിക്കുന്നം എൽപി സ്കൂളിലെ അധ്യാപിക ശാലിനി (38) യ്ക്കാണ് പരിക്കേറ്റത്. കെട്ടിയിട്ടിരുന്ന തുടൽ പൊട്ടിച്ചെത്തിയ നായ ശാലിനിയെ ആക്രമിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 9.45 ഓടെ വെട്ടിക്കാട്ട് മുക്കിൽ ഡിബി കോളജിനു സമീപത്താണ് വളർത്തു നായയുടെ ആക്രമണം ഉണ്ടായത്. വെട്ടിക്കാട്ട് മുക്കിൽ ബസ് ഇറങ്ങിയ ശേഷം അധ്യാപിക സ്കൂളിലേക്ക് നടക്കുന്നതിനിടെയാണ് സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബം വളർത്തുന്ന നായ കെട്ടു പൊട്ടിച്ചെത്തി ആക്രമിച്ചത്.
Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സോഫ്റ്റ് പാലപ്പം
നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേ വിഷബാധ സംശയിക്കുന്ന നായ മിഠായിക്കുന്ന് ഭാഗത്തെത്തി തെരുവുനായ്ക്കളെ കടിച്ചു. പിന്നീട് ഈ നായയെ മിഠായിക്കുന്നത്ത് ചത്തനിലയിൽ കണ്ടെത്തി. സംഭവത്തിൽ നാട്ടുകാർ പരിഭ്രാന്തിയിലാണ്.
Post Your Comments