ഇന്ത്യക്കാർ പാചകത്തിൽ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഗ്രാമ്പൂ. ഗ്രാമ്പൂ മരത്തിന്റെ ഉണങ്ങിയ പൂക്കളാണ് ഇത്. ഭക്ഷണത്തിന് രുചിയും ഗുണവും സൌരഭ്യവും നൽകാൻ ഗ്രാമ്പൂ ഉപയോഗിക്കുന്നു. ഗ്രാമ്പൂ ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നുവെന്നത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്.
ഗ്രാമ്പൂ ബീറ്റാ കരോട്ടിനാൽ സമ്പുഷ്ടമാണ്. ഈ പിഗ്മെന്റുകൾ പ്രധാനപ്പെട്ട ആന്റിഓക്‌സിഡന്റുകളും പ്രൊവിറ്റാമിനുകളുമാണ്. കരോട്ടിൻ പിഗ്മെന്റുകൾക്ക് വിറ്റാമിൻ എ ആയി മാറാൻ കഴിയും. ഗ്രാമ്പൂവിൽ കാണപ്പെടുന്ന ഒരു പ്രധാന സംയുക്തമാണ് ‘നൈജറിസിൻ’ പ്രമേഹം തടയാനും ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താനും കോശങ്ങളെ കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്.
ഓഹരി വിപണിയിൽ ചുവടുറപ്പിക്കാൻ ഒരുങ്ങി ഇൻഫ്രാസ്ട്രക്ചറൽ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്
കാൻസർ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ഗ്രാമ്പൂ. ക്യാൻസർ തടയാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകമായ യൂജെനോൾ ഗ്രാമ്പൂവിൽ അടങ്ങിയിട്ടുണ്ട്.
രാത്രി അത്താഴത്തിന് ശേഷം രണ്ടോ മൂന്നോ ഗ്രാമ്പൂ കഴിക്കുന്നത് തടി കുറയ്ക്കാൻ ഏറെ നല്ലതാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. ഭക്ഷണശേഷം ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് വായ് നാറ്റം ഇല്ലാതാക്കുക മാത്രമല്ല വായിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും.
വായ്നാറ്റം പോലുള്ള പല പ്രശ്‌നങ്ങൾക്കും ഇത് നല്ലൊരു പരിഹാരമാണ്. ഗ്രാമ്പൂ നിങ്ങളുടെ വയറിനെ അൾസറിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. ഇത് മെച്ചപ്പെട്ട കരൾ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കും.
Post Your Comments