പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് ഇൻഫ്രാസ്ട്രക്ചറൽ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്. ഇതിന്റെ ഭാഗമായി ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിട്ടുണ്ട്. അടുത്ത മാസം അവസാനത്തോടെയാണ് പ്രാഥമിക ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം അറിയിക്കുക.
ഹൈവേ പ്രോജക്ടുകൾക്ക് റീട്ടെയിൽ നിക്ഷേപകരിൽ നിന്ന് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐപിഒയ്ക്ക് ഒരുങ്ങുന്നത്. ഓഹരി ലിസ്റ്റ് ചെയ്യുന്നതുമായി സംബന്ധിച്ച് കേന്ദ്ര സർക്കാർ നേരത്തെ തന്നെ സെബിയെ സമീപിച്ചിരുന്നു. 2024 ഓടെ ദേശീയപാത രണ്ടുലക്ഷം കിലോമീറ്ററായി ഉയർത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
Also Read: ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല, തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
2021 ഒക്ടോബർ മാസത്തിൽ മ്യൂച്വൽ ഫണ്ടുകൾക്ക് സമാനമായ രീതിയിൽ ധനസമാഹരണം നടത്തിയിരുന്നു. ഇതിലൂടെ 8,000 കോടി രൂപയാണ് സമാഹരിച്ചത്.
Post Your Comments