കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി. മേലുകാവ് ഇരുമാപ്ര പാറശേരില്‍ സാജന് സാമുവലി (44)നെയാണ് കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചത്.
ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
Read Also : ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
ഇയാള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജില്ലയിലെ പൊന്‍കുന്നം, മരങ്ങാട്ടുപള്ളി, മേലുകാവ്, പാലാ എന്നീ സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ എന്നിവിടെയും ഇടുക്കി ജില്ലയിലെ കട്ടപ്പന, മുട്ടം, തൊടുപുഴ എന്നീ പൊലീസ് സ്റ്റേഷനുകളിലും കൊലപാതകം, വധശ്രമം, സംഘം ചേര്‍ന്ന് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, പിടിച്ചുപറിക്കുക തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
Post Your Comments