മാവേലിക്കര: അന്യസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണുകളും കവർച്ച ചെയ്ത മോഷ്ടാവ് പൊലീസ് പിടിയിൽ. ചെട്ടികുളങ്ങര ഈരേഴവടക്ക് രാജീവ് ഗാന്ധി കോളനിയിൽ ശ്രീജു നിവാസിൽ ജിത്തു ശ്രീകുമാർ (22) ആണ് അറസ്റ്റിലായത്.
21-ന് വൈകിട്ട് തെക്കേക്കര പഞ്ചായത്ത് ഓഫീസിനു സമീപമുള്ള തടിമില്ലിലാണ് സംഭവം. തടിമില്ലിലെ ജീവനക്കാരനായ സന്തോഷ് ദിഷ്വയുടെ മൊബൈൽ ഫോണും പഴ്സും മില്ലിൽ നിന്നു മോഷണം പോയിരുന്നു.
Read Also : തുല്യനീതിയും അവകാശവും പടത്തുയര്‍ത്തുന്നതില്‍ ബി.ജെ.പി ഭരണകൂടം പരാജയമെന്ന് പോപുലര്‍ ഫ്രണ്ട്
തടിമില്ലിലെ സിസിറ്റിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നത് കേന്ദ്രീകരിച്ച് മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രി ചെട്ടികുളങ്ങര കമ്പനിപ്പടി ഭാഗത്ത് ജിത്തു ശ്രീകുമാർ പിടിയിലാവുകയായിരുന്നു. ഇയാൾ വിവിധ സ്ഥലങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലും തൊഴിലിടങ്ങളിലും അഞ്ചു മോഷണം നടത്തിയത് വ്യക്തമായതായി പോലീസ് പറഞ്ഞു.
എസ്ഐ അലി അക്ബർ, എഎസ്ഐ ആനന്ദകുമാർ ആർ, സിപിഒമാരായ വിനോദ് കുമാർ ആർ, ഗിരീഷ് ലാൽ വി.വി, സുനീഷ് കെ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments